Anas Mala

ഭീകരതയുടെ രാഷ്ട്രീയം കേരളത്തിലേക്കും? -എ. റശീദുദ്ദീന്‍

വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ ദുര്‍ഗന്ധപൂരിതമായ ഉത്തരേന്ത്യന്‍ അന്തരീക്ഷത്തിലേക്കാണ് ഇമെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദം കേരളത്തെയും കൊണ്ടുപോയത്. സംസ്ഥാനത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട് തയാറാക്കിയതെന്ന് പോലിസ് പറയുന്ന ഈ ‘കേഡി’ ലിസ്റ്റില്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്കാണ് മൃഗീയ ഭൂരിപക്ഷം. 268ല്‍ 258ഉം മുസ്ലിംകള്‍. ഭീകരതയുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളില്‍ ഇന്നോളം സംശയിക്കപ്പെടുക പോലുമുണ്ടായിട്ടില്ലാത്ത തലമൂത്ത പത്രപ്രവര്‍ത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരുമൊക്കെയാണ് പൊടുന്നനെ ഇത്തരമൊരു ലിസ്റ്റില്‍ കയറിക്കൂടിയവര്‍. സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലിം മതസമൂഹം മറ്റുള്ളവരേക്കാള്‍ 96 ശതമാനം പ്രശ്ന സാധ്യത കൂടുതലുള്ളവരാണ് എന്നു തന്നെയാണ് ഈ ലിസ്റ്റിന്‍െറ അര്‍ത്ഥം.

വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ ദുര്‍ഗന്ധപൂരിതമായ ഉത്തരേന്ത്യന്‍ അന്തരീക്ഷത്തിലേക്കാണ് ഇമെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദം കേരളത്തെയും കൊണ്ടുപോയത്. സംസ്ഥാനത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട് തയാറാക്കിയതെന്ന് പോലിസ് പറയുന്ന ഈ ‘കേഡി’ ലിസ്റ്റില്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്കാണ് മൃഗീയ ഭൂരിപക്ഷം. 268ല്‍ 258ഉം മുസ്ലിംകള്‍. ഭീകരതയുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളില്‍ ഇന്നോളം സംശയിക്കപ്പെടുക പോലുമുണ്ടായിട്ടില്ലാത്ത തലമൂത്ത പത്രപ്രവര്‍ത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരുമൊക്കെയാണ് പൊടുന്നനെ ഇത്തരമൊരു ലിസ്റ്റില്‍ കയറിക്കൂടിയവര്‍. സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലിം മതസമൂഹം മറ്റുള്ളവരേക്കാള്‍ 96 ശതമാനം പ്രശ്ന സാധ്യത കൂടുതലുള്ളവരാണ് എന്നു തന്നെയാണ് ഈ ലിസ്റ്റിന്‍െറ അര്‍ത്ഥം.

മുഖ്യമന്ത്രി നേരിട്ടു ഭരിക്കുന്ന പൊലീസ് വകുപ്പ് തയാറാക്കിയ ഈ പട്ടികയില്‍ ആളുകളെ തെരഞ്ഞെടുത്തതിന്‍െറ മാനദണ്ഡം പുറത്തുവന്നിട്ടില്ല. ലിസ്റ്റില്‍ എല്ലാവരും ഉള്‍പ്പെട്ടോ അതോ കൂടുതല്‍ പേര്‍ ഇനിയും വരാനുണ്ടോ എന്നതും വ്യക്തമായിട്ടില്ല. പക്ഷേ അങ്ങനെയൊരു ലിസ്റ്റ് ആര്‍ക്കോ എവിടെയോ ആവശ്യമുണ്ടായിരുന്നു എന്നതില്‍ തര്‍ക്കമില്ല. അതു കൊണ്ടാണല്ലോ ഈ സാഹസത്തിന് ആഭ്യന്തരവകുപ്പ് ഒരുമ്പെട്ടിറങ്ങിയത്. ഈ സമീകരണത്തിന് അടിസ്ഥാനമാക്കപ്പെട്ട സൂത്രവാക്യങ്ങളെ ജനാധിപത്യപരമായ രീതിയില്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം അന്യസമുദായക്കാരായ 10 പേരും കൂടി ലിസ്റ്റില്‍ ഉണ്ടെന്ന ചേനക്കാര്യം പൊക്കിപ്പിടിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. വര്‍ഗീയമായ ഒരുതരം സന്തുലിതത്വത്തെ കുറിച്ചാണ് ചാണ്ടി പറഞ്ഞത്. പക്ഷെ ആ പത്ത് പേരുടെ കാര്യം, ഇനി അവര്‍ ഭീകരതയുമായി ബന്ധപ്പെട്ടവരാണെങ്കില്‍ പോലും, യഥാര്‍ഥ ഭീകരതയുടെ പ്രാതിനിധ്യക്കണക്കനുസരിച്ചു തന്നെ ശുദ്ധ അസംബന്ധമല്ലേ?
എന്താണോ ഈ ലിസ്റ്റിന്‍െറ കാര്യത്തില്‍ ഭയപ്പെട്ടത് അതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. ലോഗിന്‍ വിശദാംശങ്ങള്‍ എന്താണെന്ന് ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഒരു മുഖ്യമന്ത്രി ശാസ്ത്രത്തിന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയും വസ്തുതക്ക് വര്‍ഗീയ മുഖം നല്‍കിയും തടിരക്ഷപ്പെടുത്തിയെങ്കിലും ‘കേസന്വേഷണവുമായി’ പൊലീസ് മുന്നോട്ടു തന്നെയാണ് പോയത്. ഒരു പൊലീസുകാരന് പറ്റിയ തെറ്റാണെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതിനു ശേഷവും വകുപ്പുതല അന്വേഷണവും നടപടികളും ഇല്ലെന്ന് തന്നെയായിരുന്നു സര്‍ക്കാര്‍ നിലപാട്.

യാഹുവും ഗൂഗിളും അയച്ചു കൊടുത്ത പാസ്വേഡുകള്‍ പൊലീസ് ആസ്ഥാനത്ത് എത്തിയതായാണ് ഒടുവിലത്തെ വിവരം. ഇതോടെ 258 പേരുടെ ഇമെയിലുകളുടെ കാര്യത്തില്‍ ഇനി എന്തും സംഭവിക്കാമെന്ന അവസ്ഥയായി. ഇവര്‍ക്ക് ഭീകരബന്ധമുണ്ടെന്ന് ആരോപിച്ച് യാഹുവിനും ഗൂഗിളിനും മറ്റും കത്തയച്ച കേരള പോലിസ് അവരുടെ അക്കൗണ്ടുകള്‍ പാസ്വേഡുകള്‍ ഉപയോഗിച്ച് തുറക്കുക കൂടി ചെയ്താല്‍ എന്തുണ്ടാവുമെന്ന് മനസിലാക്കാന്‍ അത്ര ബുദ്ധിയൊന്നും ആവശ്യമില്ല. തെളിവില്ലെങ്കില്‍ ഉണ്ടാക്കാന്‍ കഴിയുന്ന രഹസ്യായുധവും പൊലീസിന്‍െറ കയ്യില്‍ എത്തിക്കഴിഞ്ഞല്ലോ. കാണാന്‍ പോകുന്ന പൂരത്തിനായി കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

ഭീകരതയുടെ കാര്യത്തില്‍ എന്താണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം എന്നതാണ് ഗൗരവപൂര്‍ണമായ ചോദ്യം. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘മാധ്യമം’ വാരികയുടെ നടപടി വര്‍ഗീയമാണെന്ന് കുറ്റപ്പെടുത്തിയതിലൂടെ പൗരാവകാശത്തെ മുമ്പൊരിക്കലുമില്ലാത്ത വിധം അവമതിക്കുകയാണ് ചാണ്ടി ചെയ്തത്. മുസ്ലിം ലീഗ് സഖ്യകക്ഷിയായ ഒരു ഭരണമാണ് കേരളത്തില്‍ നടക്കുന്നത് എന്നിരിക്കെ ചാണ്ടിയുടെ സമീപനം കുറെക്കൂടി നിലവാരം കെട്ടതായി മാറി. ലീഗ് ഒരു ചത്തകുതിരയാണോ അല്ലേ എന്നത് കേരളത്തിലെ മുസ്ലിം സമൂഹത്തിന് അറിയേണ്ട കാര്യമില്ല. പക്ഷെ ലീഗിനെ അടിച്ചൊതുക്കാന്‍ വേണ്ടിയും ബിജെപിയെ ചാക്കിലാക്കാനും ചാണ്ടി ബോധപൂര്‍വ്വം നടത്തിയ പ്രസ്താവനയല്ല ഇതെങ്കില്‍ അദ്ദേഹത്തിന്‍െറ സാമാന്യബോധം പോലും ചോദ്യം ചെയ്യപ്പെടേണ്ടതായിട്ടു വരും.

വെറും സുരക്ഷാ അന്വേഷണത്തിന്‍െറ ഭാഗമാണ് ഈ ലിസ്റ്റെന്ന് വാദത്തിന് സമ്മതിക്കുക. എങ്കില്‍, അജ്മീര്‍ സ്ഫോടനത്തിലടക്കം കേരളത്തിന്‍െറ മണ്ണില്‍ ജനിച്ചവരുടെ പ്രാതിനിധ്യം എന്‍ഐഎ കണ്ടെത്തിയ സ്ഥിതിക്ക് കുറെക്കൂടി വസ്തുതാ ബോധത്തോടെ ആവാമായിരുന്നല്ലോ ഈ ലിസ്റ്റിന്‍െറ രൂപീകരണം. സവിശേഷമാായ മുസ്ലിം വോട്ടുബാങ്ക് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും ദിഗ്വിജയ് സിംഗിന്‍െറ ഭീകരത വിരുദ്ധ രാഷ്ട്രീയമാണ് പാര്‍ടി ബിജെപിക്കെതിരെ പയറ്റുന്നത്. പക്ഷെ കേരളത്തിലേക്കെത്തുമ്പോള്‍ പ്രഗ്യാ സിംഗ് എന്ന സന്യാസിനിയമ്മ തൊട്ട് ഉളളയേരിക്കാരന്‍ സുരേഷ് നായര്‍ വരെയുള്ള ഭീകരരരുടെ സംഘടനാ ബന്ധങ്ങളെ കുറിച്ചും പനാജിയിലും മറ്റും വിഎച്പി നേത്വത്തില്‍ നടന്ന ബോംബ് നിര്‍മാണ പരിശീലന ക്യാമ്പുകളെ കുറിച്ചും സംസ്ഥാനത്തെ പൊലീസ് വകുപ്പ് കേട്ടിട്ടേയില്ല എന്നല്ലേ വരുന്നത്?

ആര്‍എസ്എസിന്‍െറ ബിനാമികളായ ഈ ഭീകരസംഘം ഏറ്റെടുത്തതും എന്‍ഐഎ തെളിവ് ശേഖരിച്ചതുമായ കേസുകളുടെ എണ്ണം ഒന്നും രണ്ടുമല്ല ഒന്നര ഡസനോളമുണ്ട്. അദ്വാനിയുടെ കാലത്തെ പക്ഷാഘാതം പിടിപെട്ട ‘ആഭ്യന്തര’വര്‍ഗീയവാദത്തില്‍ നിന്നും ചിദംബരത്തിന്‍െറ കാലത്ത് ഇന്ത്യ യാഥാര്‍ത്ഥ്യങ്ങളുടെ പകല്‍വെളിച്ചത്തിലേക്കിറങ്ങിയ കാര്യം ഇപ്പോഴും ഉമ്മനും കൂട്ടരുമറിഞ്ഞിട്ടില്ല എന്നു തന്നെയാണ് പുതിയ വിവാദം തെളിയിക്കുന്നത്.

സിമി എന്ന സംഘടനയെ കുറിച്ച നിലപാടിലുമുണ്ട് ഉമ്മന്‍ ചാണ്ടിയുടെ അന്തക്കേട്. സിമിയുടെ കാര്യത്തില്‍ അദ്വാനി സൃഷ്ടിച്ചെടുത്ത ആരോപണങ്ങളുടെ രാഷ്ട്രീയമാണ് കുറെക്കാലമായി ഇന്ത്യ കേട്ടുവരുന്നത്. അതേസമയം സിമിയെ കുറിച്ച് പിന്നീട് ജസ്റ്റിസ് ഗീതാമിത്തല്‍ കമ്മിഷന്‍ അന്വേഷിച്ചിരുന്നുവല്ലോ. അവരുടെ കണ്ടെത്തലുകള്‍ കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി മേല്‍കോടതിയില്‍ പൊടിപിടിച്ചു കിടക്കുന്നതിന്‍െറ കാരണമെന്താണ്? അതിനെ വസ്തുതാപരമായി ചോദ്യം ചെയ്യാനാവാതെ യുപിഎയുടെ കേന്ദ്രസര്‍ക്കാര്‍ വിയര്‍ക്കുന്നതു കൊണ്ടല്ലേ? മുസ്ലിംകളെ കൂട്ടത്തോടെ താറടിക്കാന്‍ അദ്വാനി കണ്ടെത്തിയ ഈ ഈര്‍ക്കില്‍ സംഘടനയെ ഇസ്ലാമിക ഭീകരതയുടെ കണക്കിലെഴുതുന്ന പതിവ് ഉത്തരേന്ത്യയില്‍ ഒട്ടുമിക്ക കേസുകളിലും തിരിച്ചടിയായിട്ടും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എന്തുകൊണ്ട് ഈ ആഭാസം ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു?

സിമിയെ കുറിച്ചുള്ള നിയമപരമായ യാഥാര്‍ഥ്യങ്ങളെയാണ് ഉമ്മന്‍ ചാണ്ടി മറച്ചു പിടിച്ചതും കുഞ്ഞാപ്പ-ആര്യാടന്‍മാര്‍ റാന്‍ മൂളിയതും. കുഞ്ഞാപ്പക്ക് വയറ്റുപിഴപ്പായിരുന്നുവെങ്കില്‍ മുസ്ലിം ലീഗിനത് അവസരവാദമെങ്കിലുമായിരുന്നു. അദ്വാനി സിമിയെ കുറിച്ച് പറഞ്ഞ യക്ഷിക്കഥകളാണോ അതോ കേന്ദ്ര ആഭ്യന്തരവകുപ്പ് ആര്‍എസ്എസ് ഭീകരതയെ കുറിച്ച് കണ്ടെത്തിയ ശാസ്ത്രീയമായ തെളിവുകളാണോ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പിന്തുടരേണ്ടത്? ആര്‍എസ്എസിനെ കുറിച്ച ഫയലുകള്‍ക്ക് സ്വന്തം രാഷ്ട്രീയ ജീവിതം കൊണ്ട് വില കൊടുക്കാന്‍ തുടങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരത്തെ ഇങ്ങനെ മറ്റൊരു കോണ്‍ഗ്രസ് ഭരണകൂടവും പിന്നില്‍ നിന്ന് കുത്തിയിട്ടുണ്ടാവില്ല, കേരളത്തെ പോലെ.

സിമി ചെയ്തു കൂട്ടിയെന്ന് ഹേമചന്ദ്രന്‍െറയും ജയമോഹന്‍െറയും ഉത്തരേന്ത്യന്‍ പതിപ്പുകള്‍ കഴിഞ്ഞ 12 വര്‍ഷമായി പെരുമ്പറയടിച്ചു നടന്ന കേസുകളില്‍ 18 എണ്ണമാണ് നേര്‍ക്കു നേരെയോ അല്ലാതെയോ ആയി അഭിനവ് ഭാരത്, സനാതന്‍ സംസ്ഥ മുതലായ ആര്‍.എസ്.എസ് പ്രഭൃതികളുടെ ഖജനാവില്‍ വരവുവയ്ക്കപ്പെട്ടത്. അതായത്, ഭീകരതയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ കേസുകളില്‍ തെളിവ് ലഭിച്ച പകുതിയിലേറെയും സംഘപരിവാര്‍ കുടുംബവുമായി ബന്ധപ്പെട്ടവയാണെന്നര്‍ത്ഥം. കേരളീയ പൊതുസമൂഹത്തില്‍ ഇന്നോളം മാന്യന്‍മാരായി ജീവിച്ച 258 മുസ്ലിംകളെ സിമിയുടെ ചെലവില്‍ ഇങ്ങനെ നോട്ടപ്പുള്ളികളാക്കാമെങ്കില്‍ 259 സംഘികളെയെങ്കിലും ജനാധിപത്യമര്യാദയനുസരിച്ച് ഈ ലിസ്റ്റില്‍ പെടുത്തിയിരിക്കണമല്ലോ. ‘മാധ്യമം’ ‘മറച്ചു വച്ചതും അല്ലാത്തതുമായ’ ലിസ്റ്റില്‍ നിന്ന് സംഘപരിവാര്‍ പശ്ചാത്തലമുള്ള ഒരുത്തനെയെങ്കിലും ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാപ്പക്കും ആര്യാടനും ചൂണ്ടിക്കാണിക്കാനാവുമോ? സിന്ധ്യാ ചന്ദ്രനെ പോലുള്ള അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരാണ് മറുപക്ഷത്ത് ഈ നെറികെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടത് എന്നാണ് കേരളത്തിന്‍െറ ആഭ്യന്തരവകുപ്പിന്‍െറ ജാഗ്രതയുടെ ഉദാഹരണം!

കേരളത്തിന് പുറത്ത് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഈ ആഭാസം നടക്കുന്നുണ്ട് എന്നത് മെയില്‍ അഡ്മിനിസ്ട്രേഷന്‍കാരുടെ സെക്യൂരിറ്റി ചോദ്യങ്ങള്‍ക്ക് ഇടക്കും തലക്കും മറുപടി പറയുന്ന പത്രക്കാര്‍ക്കൊക്കെ നല്ലതുപോലെയറിയാം. നിങ്ങളുടെ മെയില്‍ നിങ്ങളുടേതല്ലാത്ത ഏതെങ്കിലും കംപ്യൂട്ടറില്‍ നിന്നോ അതല്ലെങ്കില്‍ നിങ്ങള്‍ ആ സമയത്ത് മെയില്‍ പരിശോധിക്കാനിടയില്ലാത്ത സ്ഥലത്തു നിന്നോ പതിവായി ആരെങ്കിലും ചോര്‍ത്തുന്നുണ്ടെന്ന് സര്‍വീസ് ദാതാക്കള്‍ക്ക് സംശയം തോന്നുമ്പോഴാണ് അവര്‍ സെക്യൂരിറ്റി ചോദ്യങ്ങള്‍ വീണ്ടും ചോദിച്ച് ഉപഭോക്താവ് നിങ്ങള്‍ തന്നെയെന്ന് ഉറപ്പുവരുത്തുന്നത്. ഇത്തരം സെക്യൂരിറ്റി ചോദ്യങ്ങളുടെ ഉത്തരം പോലും മെയില്‍ ചോര്‍ത്തുന്നവര്‍ക്ക് കൃത്യമായി അറിയുന്ന കാലമായതു കൊണ്ട് പാസ്വേഡുകള്‍ (ഏയ് അത് ഉമ്മന്‍ ചാണ്ടി പറഞ്ഞതു പോലെ ലോഗിന്‍ വിവരങ്ങളല്ലേയല്ല!) ഇടക്കും തലക്കും മാറ്റി ‘ഏമാന്‍മാരെ ബുദ്ധിമുട്ടിക്കാതിരിക്ക’ലാണ് നല്ലത് എന്നത് പോളിസിയായി സ്വീകരിച്ച പത്രക്കാര്‍ പോലുമുണ്ട്. അവരുടെ ഫോണുകളിലേക്ക് നിങ്ങള്‍ക്ക് ഒരിക്കലും ഒറ്റവിളിയില്‍ കണക്ഷന്‍ ലഭിച്ചെന്നു വരില്ല. പശ്ചാത്തലത്തില്‍ ഹിന്ദി അസഭ്യങ്ങളാണ് കേള്‍ക്കുന്നതെങ്കില്‍ ആരാണ് ഫോണ്‍ ചോര്‍ത്തുന്നതെന്നും നല്ല മൂളക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഏത് ഏമാന്‍മാരുടെ സാങ്കേതിക വിദ്യയാണെന്നും ഒരു സ്റ്റുഡിയോവിലെന്ന വണ്ണം ശബ്ദഭംഗിയോടെയാണ് ഫോണ്‍ കേള്‍ക്കുന്നതെങ്കില്‍ ആ ചോര്‍ത്തല്‍ ആരുടേതെന്നുമൊക്കെ ഈ പത്രക്കാര്‍ക്ക് അറിയാവുന്നത് കൊണ്ട് ഫോണിലൂടെ തമാശ പോലും പറയാന്‍ ഭയന്നാണ് അവരില്‍ പലരും ജീവിതം കഴിച്ചു കൂട്ടുന്നതും. 258നു പകരം 25,000 മുസ്ലിംകളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട് എന്നു പുറത്തറിഞ്ഞാലും അത് ഒരു ചര്‍ച്ച പോലുമാവാത്ത സാഹചര്യം കേരളത്തിന് പുറത്ത് സൃഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ ഈ അപമാനം ആരോടും പറയാനാവാതെ അവരും ജനാധിപത്യത്തിന്‍െറ ഒരു പൂതലിച്ച തൂണായി ജീവിച്ചു പോകുന്നു എന്നു മാത്രം.

തികച്ചും വര്‍ഗീയവും സങ്കുചിതവും അപകടകരവുമായ താല്‍പര്യങ്ങളുടെ ഭാഗമാണ് മുസ്ലിം പ്രമുഖരുടെ ഇമെയിലുകളെ കുറിച്ച് അന്വേഷിക്കുന്നതെന്ന് അതു കൊണ്ടാണ് പറയേണ്ടി വരുന്നത്. അനൗദ്യോഗിക ജീവിതത്തില്‍ സംഘപരിവാറിന്‍െറ ഭക്തന്‍മാരായ രണ്ട് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഈ അന്വേഷണത്തിന് ഉത്തരവിട്ടത്. കേരളത്തിലെ മുസ്ലിംകളെ കശ്മീര്‍ ഭീകരതയുമായി കൂട്ടിവായിച്ച അന്വേഷണ സംഘത്തെ നയിച്ച, കശ്മീരില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവരുടെ മൃതദേഹം കാണുക പോലും ചെയ്യാതെ റിപോര്‍ട്ട് തയാറാക്കിയ, കുപ്രസിദ്ധമായ ഒരു വര്‍ഗീയ സംഘട്ടന കേസില്‍ ഒരു കാലത്ത് പ്രതിയായിരുന്ന പക്ഷെ പിന്നീട് കോടതി വിട്ടയച്ചതു കൊണ്ടു മാത്രം പൊലീസിന്‍െറ യൂണിഫോറത്തില്‍ തുടരാനായ ഈ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരെ കയറൂരി വിടുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് ഈ വിവാദത്തില്‍ നിന്ന് തലയൂരാനാവുന്നതെങ്ങനെ?

ഇസ്രായേലിന് വേണ്ടി ഉപജാപം നടത്തുന്നവരുടെ മറ്റൊരു ഉദ്യോഗസ്ഥ സംഘവും കേരളത്തിലുണ്ട്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴവുകള്‍ പറ്റാനുള്ള വകുപ്പാണ് ആഭ്യന്തരം എന്നതോ അതോ തന്നിഷ്ടപ്രകാരം അവര്‍ക്ക് ഏത് എരണം കെട്ട അന്വേഷണവും ജനാധിപത്യത്തിന്‍െറ ചെലവില്‍ നടത്താനാവുമെന്നാണോ മുഖ്യമന്ത്രി പറഞ്ഞതിന്‍െറ അര്‍ത്ഥം? ഈ ഉദ്യോഗസ്ഥന്‍മാരില്‍ പലരും വിവരാവകാശ നിയമത്തിന്‍െറ ചില സാങ്കേതിക തത്വങ്ങളുടെ സഹായം കൊണ്ടുമാത്രമാണ് രക്ഷപ്പെടുന്നത്. ഇസ്രായേലില്‍ നിന്നുള്ള ആരൊക്കെ കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥന്‍മാരുടെയും ആര്‍എസ്എസ് നേതാക്കളുടെയും സ്ഥിരം സന്ദര്‍ശകരാണ് എന്ന ചോദ്യമുണ്ടല്ലോ, അതിനും കൂടി നമ്മുടെ ജനാധിപത്യം ഒരു നാള്‍ മറുപടി പറയാതിരിക്കില്ല. അവരില്‍ എത്ര പേര്‍ ഉമ്മന്‍ ചാണ്ടിഫകുഞ്ഞാപ്പഫആര്യാടന്‍മാരുടെ തണലിലാണ് കഴിഞ്ഞിരുന്നത് എന്നതിനും.

എ റശീദുദ്ദീന്‍

DilliPost

Views: 998

Reply to This

Replies to This Discussion

ഇ മെയിൽ വിവാദം വെറുതെ കെട്ടടങ്ങിപ്പോവൻ ഒരു നിലക്കും അനുവദിച്ചു കൂടാ.വ്യക്തമായ ബോധവൽക്കരണങ്ങൾ നടയ്ക്കേണ്ടതുണ്ട്.ആടിനെപട്ടിയാക്കുന്നതും പിന്നീടു പേപ്പട്ടിയാക്കുന്നതും തന്നെയാണു സിമി വിഷയത്തിൽ സംഭവിച്ചത്.ഇപ്പോൾ ഏതൊരും മുസ്ലിം പേരുള്ളവനും മതേതര മുസ്ലിം ആയി അഭിനയിക്കാൻ വേഗം തള്ളിപ്പറയാറുള്ളത് സിമിയെയാണു.കാ‍ശ്മീർ റിക്രൂട്ടിംഗ് അടയ്ക്കമുള്ള സംഗതികളുടെ യാഥാർത്യം പുറത്തു വരൽ വളരെ ആവശ്യമായ ഒന്നായി തീർന്നിരിക്കുന്നു.റഷീദുദ്ദീനു അഭിനന്ദനങ്ങൾ..

EDAYALLUM EDINNU ORU NALLA TEERUMANNAM UNDAGUNNATH VARE CONTINUE CHEYTU KONDIRKKANNAM. ALLENGIL ENIYUM ENGANE PALLA ROOPATTIL VANNU KONDIRIKKUM. NINGALE POLE CHANGUTTAM ULLA PATRAKARE MATRAMANNU NAMUDDE PRATEEKSHA.ALLATE SAMUDAYATINTE MOTTAM UTARAVADITTAM ETEDUTHU ENNU KARUTHUNNA ULUPPU ELLATTA ORU PARTY UNDALLO. AVARILL AVARILL PETTA ALLKKU TANNE VISWASAM NASTAPETTA NILAKKU NANGALLE POLLE ULLA ALUGALKKU ORU PRATEEKSHAYUM ELLA. SADAIRYAM MUMBOTTU. NINGALKKU ALLAHUVIDE SAHAYYAM ENNUM UNDAGUM

RSS

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service