ലാലുപ്രസാദ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിഹാറില്‍ മുസ്ലിം നിയമനവുമായി ബന്ധപ്പെട്ട 15 ഇന പരിപാടിയുടെ ഭാഗമായി ചില നീക്കങ്ങളുണ്ടായെങ്കിലും വേണ്ടത്ര പുരോഗതിയുണ്ടായില്ല. ഉര്‍ദു സംസാരിക്കുന്ന രണ്ടു സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതിനെതിരെ പട്ന ഹൈകോടതി തന്നെയാണ് ഉത്തരവു പുറപ്പെടുവിച്ചത്. ഡി.ഐ.ജിമാരായി രണ്ട് മുസ്ലിംകള്‍ മാത്രമുണ്ടായതിന്‍െറ പേരില്‍ ബിഹാര്‍ മിലിട്ടറി പൊലീസിനെ പൊലീസില്‍ തന്നെയുള്ള ബഹുസ്വരവാദികള്‍ ബിഹാര്‍ മൈനോറിറ്റി പൊലീസ് എന്നു വിളിച്ച് കളിയാക്കാറുണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ അഭയ് മോഹന്‍ഝാ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നു. മദ്രാസില്‍ പുതിയ സായുധ ബറ്റാലിയനുകള്‍ രൂപവത്കരിച്ചപ്പോള്‍ പൊലീസിലെ ഒരു തസ്തികയിലും മുസ്ലിംകളെ നിയമിക്കാന്‍ പാടില്ളെന്ന് ഗവണ്‍മെന്‍റ് ഉത്തരവു പുറപ്പെടുവിച്ചതായി മുസ്ലിം ലീഗിന്‍െറ ചരിത്രകാരനായ മുഹമ്മദ് റസാഖാന്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ സബ് ഇന്‍സ്പെക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട് വെല്ലൂരിലെ പൊലീസ് ട്രെയ്നിങ് സ്കൂളില്‍ ചേരാന്‍ നിയമന ഉത്തരവു കാത്തിരുന്ന എട്ടു മുസ്ലിം യുവാക്കളെ പരിശീലനത്തിനു വിളിച്ചില്ല. മദ്രാസ് നിയമസഭയില്‍ അംഗങ്ങള്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ മുസ്ലിം റിക്രൂട്ട്മെന്‍റ് നിരോധിക്കുന്ന ഉത്തരവു നിലവിലുണ്ടെന്ന് ആഭ്യന്തര മന്ത്രി പി. സുബ്ബരായന് സമ്മതിക്കേണ്ടിവന്നു. പൊലീസിലെ വൈവിധ്യവത്കരണത്തിന് ആദ്യമായി വാദിച്ചവരിലൊരാള്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ ഖുഷ്വന്ത്സിങ്ങാണ്. 69ലെ അഹ്മദാബാദ് കൂട്ടക്കൊലയില്‍ പൊലീസിന്‍െറ പക്ഷപാതിത്വത്തെക്കുറിച്ച് ഖുഷ്വന്ത് സിങ് എഴുതി: ‘നമ്മുടെ പൊലീസ് സേനകളില്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും പാഴ്സികളെയും ആംഗ്ളോ ഇന്ത്യക്കാരെയും കൂടുതലായി നിയമിക്കുക എന്നതാണ് ഇതിനുള്ള ഒരേയൊരു പരിഹാരം.’ അലീഗഢു കലാപത്തെക്കുറിച്ച് 78ല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ മൊറാര്‍ജി ദേശായി പറഞ്ഞു. പി.എ.സി അലീഗഢില്‍ അതിക്രമം കാണിച്ചിട്ടുണ്ട്. പി.എ.സിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം തീരെ കുറവായതാണു അതിന് കാരണം’. കലാപങ്ങളിലെ പൊലീസ് പങ്കിനെക്കുറിച്ച് പഠനം നടത്തിയ പൊലീസ് ഓഫിസര്‍ വി.എന്‍. റായിയും പൊലീസിന്‍െറ വൈവിധ്യവത്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1980ല്‍ മുറാദാബാദിലും 1987ല്‍ മീറത്തിലും 92-93ല്‍ ബോംബെയിലും നടന്ന മുസ്ലിം കൂട്ടക്കൊലയില്‍ പൊലീസ് സജീവ പങ്ക് വഹിച്ചതിന്‍െറ തെളിവുകള്‍ പല സംഘടനകളും രേഖപ്പെടുത്തിയിട്ടുള്ളതാണ്. സ്വന്തം സേനയിലുള്ളവര്‍ സ്വമതസ്ഥരെ കശാപ്പു ചെയ്തപ്പോള്‍ മുംബൈ പൊലീസ് അഡീഷനല്‍ കമീഷണര്‍ ആഫ്താബ് അഹ്മദ് ഖാനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയുണ്ടായി.
ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി)യാണ് രാജ്യത്തിന്‍െറ ആഭ്യന്തര ഇന്‍റലിജന്‍സ് ഏജന്‍സി. ടെലിഫോണ്‍ ചോര്‍ത്തലും ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ മാധ്യമങ്ങളുടെ പരിശോധനയും നടത്തുന്നത് ഐ.ബിയാണ്. ദിനംപ്രതി 6000 കത്തുകള്‍ അവര്‍ തുറന്ന് പരിശോധിക്കുന്നുണ്ടത്രെ. ഇന്‍റലിജന്‍സ് തുടങ്ങിയ തന്ത്രപ്രധാന തുറകളില്‍ നിന്ന് മുസ്ലിംകളെ അകറ്റി നിര്‍ത്തുക എന്നത് ഗവണ്‍മെന്‍റിന്‍െറ അംഗീകൃത നയമാണെന്നാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഇന്ദര്‍ മല്‍ഹോത്ര പറയുന്നത്. മുന്‍ ഐ.ബി ജോയന്‍റ് ഡയറക്ടര്‍ എം.കെ. ധര്‍ തന്‍െറ മുസ്ലിം വിരുദ്ധകാഴ്ചപ്പാടുകള്‍ക്ക് ശക്തിപകരുന്നതായിരുന്നു ഐ.ബിയുടെ ആനന്ദ് പര്‍വത് ട്രയ്നിങ് ക്യാമ്പില്‍വെച്ച് പഠിച്ച കാര്യങ്ങളെന്ന് ‘ഓപണ്‍ സീക്രട്ട്സി’ല്‍ തുറന്നെഴുതാന്‍ ഒരു മടിയും കാണിക്കുകയുണ്ടായില്ല. വ്യക്തമായ ഹിന്ദുപക്ഷപാതിത്വമുള്ള അവിടത്തെ പാഠ്യപദ്ധതി മുസ്ലിംകളെ വിശ്വസിച്ചുകൂടെന്ന് സംശയത്തിനിടമില്ലാത്ത വിധം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയുണ്ടായത്രെ. ഐ.ബിയുടെയും ആര്‍.എസ്.എസിന്‍െറയും കാഴ്ചപ്പാടുകളുടെ സാദൃശ്യവും അദ്ദേഹം എടുത്തോതുന്നുണ്ട്. 1993ല്‍ റോയിലും ഐ.ബിയിലും ഒറ്റ മുസ്ലിമുമില്ളെന്ന് ആഭ്യന്തരമന്ത്രി സമ്മതിക്കുകയുണ്ടായി.
മതേതര സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായി റോയിലും ഐ.ബിയിലും പ്രവര്‍ത്തിക്കാന്‍ ഒരു മുസ്ലിമിനെയും നിയോഗിച്ചിട്ടില്ല എന്ന് 94ല്‍ കല്‍ക്കത്തയിലെ ദി ടെലഗ്രാഫില്‍ മുരളീകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എല്ലാവര്‍ക്കുമറിയാവുന്ന ഒരലിഖിത നിയമവും അംഗീകൃത സത്യവുമാണ് അതെന്നാണ് മുന്‍ സി.ബി.ഐ ഡയറക്ടര്‍ വിജയ്കരണ്‍ പ്രതികരിച്ചത്. മുന്‍കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിന്‍െറ പൗത്രന്‍ 2000ത്തില്‍ റോയില്‍ ജോലിക്ക് അപേക്ഷിച്ചു. മുസ്ലിമായത്കൊണ്ടുമാത്രം അയാളെ സ്വീകരിച്ചില്ല. സൈകത് ദത്തയുടെ അഭിപ്രായത്തില്‍ 69 മുതല്‍ ഇതേവരെ റോയില്‍ ഒരൊറ്റ മുസ്ലിം ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടില്ല. മുസ്ലിംകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മധ്യേ അവിശ്വാസ്യതയുടെ കനത്ത ഒരു മതിലുണ്ട് എന്നതിന്‍െറ തെളിവാണ് 1998ല്‍ ഐ.ബി മുസ്ലിംകളെക്കുറിച്ചു നടത്തിയ സര്‍വേ. ഞെട്ടിപ്പിക്കുന്ന ഒരുപാട് വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന വിവരശേഖരമാണ് ഉമര്‍ ഖാലിദിയുടെ പുസ്തകം. ഇതിന്‍െറ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചിട്ടുള്ളത് മുസ്ലിം ലീഗുകാരനും യു.ഡി.എഫ് മന്ത്രിസഭാംഗവുമായ എം.കെ. മുനീറിന്‍െറ ഉടമസ്ഥതയിലുള്ള ഒലീവാണ്. വിജു വി. നായരുടെ ലേഖനം പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പ് ‘ഹീനമായ വര്‍ഗീയതാ പ്രചാരണ’മാണ് നടത്തിയതെങ്കില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പ്രസാധനാലയം ചെയ്തതിലപ്പുറം അപരാധമൊന്നും മാധ്യമം ചെയ്തിട്ടില്ല. മാധ്യമത്തോടു മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് അംഗത്തോട് നിലപാട് വ്യക്തമാക്കാന്‍ ബാധ്യസ്ഥനാണ്. മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട നിലമ്പൂരിലെ ആര്യ പുത്രന്‍ മന്ത്രി മുനീറിനെതിരിലും കേസെടുക്കാന്‍ ആവശ്യപ്പെടുമോ? സ്വന്തം സുഹൃത്ത് വിപണിയിലിറക്കിയ ഈ ‘സാധന’ത്തെക്കുറിച്ച് യൂത്ത് ലീഗിലെ സഹശിങ്കത്തിന് എന്താണു പറയാനുള്ളത്?
മുസ്ലിംലീഗ് അധികാരത്തിലിരിക്കുന്ന കാലത്തോളം മുസ്ലിംകള്‍ക്ക് യാതൊന്നും ഭയപ്പെടാനില്ളെന്നാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറയുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ലൗ ജിഹാദിന്‍െറ ആദ്യ ഇരയായ എം.എസ്.എഫ് നേതാവ് ഷഹിന്‍ഷായെങ്കിലും രക്ഷപ്പെടേണ്ടതായിരുന്നില്ളേ? ഖാലിദിയുടെ പുസ്തകത്തിന്‍െറ ഒരു കോപ്പി മുനീര്‍ തങ്ങള്‍ക്ക് നേരത്തേ എത്തിച്ച് കൊടുത്തിരുന്നെങ്കില്‍ ആരാന്‍െറ ഉച്ചഭാഷിണിയാകുന്ന ഗതികേടില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താമായിരുന്നു. ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പൊലീസിനാല്‍ വേട്ടയാടപ്പെട്ട ഒരുപിതാവിന്‍െറ പുത്രനാണെന്ന് അദ്ദേഹത്തെ ഓര്‍മപ്പെടുത്തേണ്ടിവരുന്നത് കഷ്ടമാണ്. ഉമര്‍ ഖാലിദിയുടെ പുസ്തകം ലീഗ് പ്രവര്‍ത്തകരും വായിക്കുന്നത് നന്ന്. അവര്‍ക്ക് മാത്രമല്ല മുനീറിനും അതിന്‍െറ പ്രയോജനമുണ്ടാകും.
കാക്കിക്കുള്ളിലെ കാവി-3
http://www.madhyamam.com/news/149967/120205
Tags: YK
Permalink Reply by Mohammedali on February 5, 2012 at 11:22am lajjayillaathavanu enthumaakaaam
Permalink Reply by naseer ibrahim on February 5, 2012 at 11:47am യഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗിലെ ആര്‍ക്കും ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹ്യ സാമ്പത്തീക വിദ്യാഭ്യാസ വിഷയങ്ങളില്‍ യാതൊരു അവഗാഹവുമില്ലെന്നതിന്ടെ തെളിവാണ് ഈ വസ്തുതകള്‍ ...ഇതിനെ കുറിച്ച് നല്ല ബോധ്യമുള്ള നേതൃത്വം ഒന്നുകില്‍ മനപ്പൂര്‍വം ഇതെല്ലാം മറച്ചു വെക്കുന്നു.....അണികള്‍ക്ക് ഇതു ബോധ്യപ്പെട്ടാല്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമെന്ന് അവര്‍ക്ക് നന്നായി അറിയാം..അതിനു പറ്റിയ ഒരു 'അധ്യക്ഷനെ ' തലപ്പത്തും ഇരുത്തിയാല്‍ സംഗതി എളുപ്പം ....അതിനു പകരമായി അണികളെ അവരുടെ തോന്ന്യാസങ്ങള്‍ക്ക് കയറൂരി വിടുന്നതിന്റെ ഫലമാണ് നാട്ടില്‍ നടക്കുന്ന സ്ഫോടനങ്ങളും സന്ഖര്ഷങ്ങളും ...അത് കൊണ്ടാണ് ഒരു യുവ തലമുറ എല്ലാ അതിര്‍വരമ്പുകളും ലങ്ഘിക്കപെട്ടു നടക്കുന്ന അവസ്ഥ കാണേണ്ടി വരുന്നത് ...ഇതാണ് സമുദായം അഭിമുഘീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ......
Permalink Reply by nazir muscat on February 5, 2012 at 5:57pm ഖാലിദിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് മാത്രമല്ല, പ്രസിടെന്റും, പ്രധാന മന്ത്രിയും, മറ്റു മന്ത്രിമാരും, ഉന്നത ഉദ്യോഗന്‍സ്ത പുങ്കവന്മാര്‍ക്കും അറിയാവുന്ന പച്ച പരമാര്തമാണ് മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനം. ഇന്ത്യയില്‍ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല! ഇനി സമീപ ഭാവിയിലൊന്നും ഈ പ്രവണതക്ക് മാറ്റമുണ്ടാവാനും പോകുന്നില്ല. സ്വാതന്ത്യത്തിനു ശേഷം കോണ്‍ഗ്രസ്സിന്റെ അടിത്തറയും സംഘ പരിവാരിന്റെതിനു തുല്യമായ വര്‍ഗീയതയില്‍ പടുതുയര്തിയത് തന്നെ. തുറന്നു സമ്മതിക്കില്ലെന്ന് മാത്രം. കാവിപ്പടയെ ക്ഷുദ്രജീവികളെന്നു തിരിചരിയാനെന്കിലുമാവും ! കമ്യൂനിസ്ട്ടുകളുടെ സമീപനം അതിലും കഷ്ടതരമാണ്. മാമാപ്പണി എടുക്കുന്ന ലീഗിന് ചില്ലറ നേട്ടമില്ലെന്നല്ല. അതുകൊണ്ട് മൊത്തത്തില്‍ സമുദായത്തിന് നെട്ടമോന്നുമുണ്ടാകാനില്ല. മക്കളെ നല്ലതുപോലെ പഠിപ്പിക്കുക, ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുക. പിന്നെ പടച്ച തമ്പുരാന്റെ കാരുണ്യത്തിനു പ്രാര്‍ഥിക്കുക. മറ്റുവല്ല മാര്‍ഗവും ആലോചിച്ചില്ലെങ്കില്‍ കൂടി തീവ്രവാദിയെന്ന ചാപ്പ കുത്തിതന്നിരിക്കുന്നു നമ്മുടെ ഭരണ വര്‍ഗം! പിന്നെ ഇത്തിരി പ്രതിരോധം ചിന്തിച്ചുപോയാല്‍ മുസ്ലീം സിമിക്കാരനോ ലക്ശരെ തൊയ്യിഭയോ ഒക്കെ ആകാന്‍ ഒട്ടും പ്രയാസമില്ലാത്ത നാടാണ് നമ്മുടേത് !!!
Permalink Reply by shafi moidu on February 24, 2012 at 11:21pm hoo..my god.. they don't know what r they doing?....
© 2012 Created by Solidarity Network.