Information

attappady solidarity

Website: http://sadhique.kollengode.blogspot.com
Location: palakkad
Members: 2
Latest Activity: Sep 28, 2011

Discussion

This group does not have any discussions yet.

Comment Wall

Comment

You need to be a member of attappady solidarity to add comments!

Comment by sadhique kollengode on September 28, 2011 at 8:52pm
അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവുമായി മറ്റൊരു ഓണം കൂടി കടന്നുപോയി. മാവേലിത്തമ്പുരാനെ ആനയിക്കാന്‍ നാം മദ്യപാനത്തിലൂടെ പാതാളത്തിന്റെ അറ്റംവരെയെത്തി. ഉത്രാടത്തിനും തിരുവോണത്തിനും മറ്റും ബിവറേജസ് കോര്‍പ്പറേഷനിലൂടെയും അല്ലാതെയും വിറ്റഴിച്ച മദ്യത്തിന്റെ 'കോടി' കണക്കുകള്‍ പറഞ്ഞ് മലയാളിക്ക് നെഞ്ചുവിരിച്ച് നടക്കാം. നമ്മളാണ് ഭാരത്തിലെ സമ്പൂര്‍ണ മദ്യസാക്ഷര കേരളം എന്നുപറഞ്ഞ് ഊറ്റംകൊള്ളാം. എന്നാല്‍, ഈ ആഘോഷത്തിമിര്‍പ്പിന്റെയും ധൂര്‍ത്തിന്റെയും മറ്റൊരു വശത്തെക്കുറിച്ച് നാം ആലോചിക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിലെ ഏതൊരു മെഡിക്കല്‍ കോളേജിലെയും അത്യാഹിതവിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ ഒരു അവലോകനം നമുക്ക് നടത്തിനോക്കാം. അത്യാഹിത വിഭാഗത്തിലെ പ്രധാനവിഭാഗങ്ങളാണ് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, മെഡിസിന്‍ എന്നിവ. ഇതില്‍ മെഡിക്കല്‍ വിഭാഗം പ്രധാനമായും അപകടങ്ങളുമായി പ്രത്യക്ഷബന്ധമില്ലാത്ത ഹൃദ്രോഗം, ശ്വാസകോശരോഗം, പനി തുടങ്ങിയവയെയാണ് ചികിത്സിക്കുന്നത്. ഓര്‍ത്തോ - അസ്ഥി വിഭാഗത്തിലാവട്ടെ പ്രധാനമായും റോഡപകടങ്ങളും വീഴ്ചമൂലമുണ്ടാകുന്ന അസ്ഥിക്ഷതങ്ങളും. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ എത്തുന്ന രോഗികളില്‍ റോഡപകടങ്ങള്‍ മൂലമുണ്ടാവുന്ന മുറിവുകള്‍ തമ്മില്‍ത്തല്ലുമൂലമുണ്ടാകുന്ന മുറിവുകള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ അത്യാഹിത വിഭാഗത്തില്‍ പ്രതിദിനം 100 മുതല്‍ 150 വരെ രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. തിങ്കള്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് കൂടുതലാവുകയും മറ്റ് ദിവസങ്ങളില്‍ ഇത് താരതമ്യേന കുറഞ്ഞിരിക്കുകയും ചെയ്യുന്നു. മദ്യവുമായി ഈ കണക്കുകള്‍ക്ക് എന്തു ബന്ധമാണ് ഉള്ളത് എന്ന് പരിശോധിക്കാം.

ദിവസേന 50-ല്‍പ്പരം രോഗികള്‍ വാഹന അപകടങ്ങള്‍ മൂലമുണ്ടാവുന്ന പരിക്കുകളോടെ സര്‍ജിക്കല്‍ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചേരുന്നു. ഇവരില്‍ നിസ്സാര മുറിവുകള്‍ തൊട്ട് ഗുരുതരമായ പരിക്കുകള്‍വരെ ഉള്ളവര്‍ ഉള്‍പ്പെടുന്നു. തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതം, വാരിയെല്ലുകള്‍ക്കും ശ്വാസകോശത്തിനും ഏല്ക്കുന്ന ക്ഷതം, വയറിനുള്ളിലെ അവയവങ്ങള്‍ക്ക് ഉണ്ടാവുന്ന ക്ഷതം തുടങ്ങിയവ ക്ഷണനേരം കൊണ്ട് മരണംവരെ രോഗിയെ കൊണ്ടെത്തിക്കുവാന്‍ കെല്പുള്ളവയാണ്.

ഗുരുതരമായ പരിക്കുള്ള രോഗികളില്‍ ചിലര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവരുന്നു. ചിലര്‍ അപകടത്തിന്റെ ആഘാതത്തില്‍ ആസ്​പത്രിയില്‍ എത്തുന്നതിനുമുമ്പ് മരിക്കാറുണ്ട്. സാരമായ പരിക്കുകളുമായി എത്തുന്ന പല രോഗികളുടെയും ജീവന്‍ രക്ഷപ്പെടുന്നത് ആസ്​പത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ജീവനക്കാരുടെ പ്രയത്‌നം മൂലം മാത്രമാണെന്നത് അധികം അംഗീകരിക്കപ്പെടാത്ത ഒരു വസ്തുതയാണ്.

റോഡപകടങ്ങളുമായി എത്തുന്ന രോഗികളില്‍ നല്ലൊരു ശതമാനത്തിന്റെ മുറിവിന് മദ്യം ഉത്തരവാദിയായി കാണപ്പെടുന്നു. മദ്യപിച്ച് വാഹനമോടിച്ച ആള്‍ക്കോ അയാള്‍ ഓടിച്ച വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കോ ആ വാഹനം ഇടിച്ച മറ്റ് വാഹനയാത്രക്കാര്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ആയിരിക്കാം പരിക്കേല്‍ക്കുന്നത്. എന്നിരുന്നാലും സിംഹഭാഗം രോഗികളുടെയും മുറിവിന് മദ്യം കാരണമാകുന്നു എന്നുതന്നെ പറയാം.

അത്യാഹിതത്തില്‍ എത്തുന്ന മറ്റൊരു വിഭാഗമാണ് അടിപിടി. ഇങ്ങനെ ആസ്​പത്രിയിലെത്തുന്നവരിലും മദ്യത്തിന്റെ പ്രഭാവം പ്രത്യക്ഷമായും പരോക്ഷമായും കാണാറുണ്ട്.

മൂന്നാമത്തെ വിഭാഗമായ വയറുവേദനക്കാരും മദ്യത്തിന്റെ 'ഇടപെടലില്‍' നിന്നും രക്ഷപ്പെടുന്നില്ല. അമിതമദ്യപാനം മൂലം പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ഉണ്ടാവുന്ന നീരുവീക്കം പാന്‍ക്രിയാറ്റൈറ്റിസ് മുതല്‍ ദീര്‍ഘകാലത്തെ മദ്യപാനത്തിനാല്‍ കരളിലെ സിറോസിസ് മൂലം രക്തം ഛര്‍ദിക്കുക തുടങ്ങി, പല രീതിയിലും മദ്യപാനം വയറുവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരം സംഭവങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് ആഘോഷവേളകളിലും അവധി ദിനങ്ങളിലുമാണ്. ബാര്‍ അടച്ചിടുന്ന ദിവസങ്ങളില്‍ ഇത്തരം രോഗികള്‍ തീരെ കുറവാണ് എന്നുതന്നെ പറയാം.

തികച്ചും ദുഃഖകരമായ വസ്തുത ഈ മദ്യം മൂലമുള്ള അസുഖങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് യുവാക്കളെയാണ് എന്നതാണ്. കൂട്ടുകാരുടെ ഒപ്പമിരുന്ന് മദ്യപിച്ചശേഷം ലക്കുകെട്ട് വണ്ടിയോടിച്ച് പരിക്കുകളുമായി എത്തുന്നവരില്‍ ഭൂരിഭാഗവും 20 നും 30 നും മധ്യേ പ്രായമുള്ള ചെറുപ്പക്കാരാണ്. മുതിര്‍ന്നവര്‍ തീരേ കുറവാണ് എന്നല്ല.

ഓണാഘോഷക്കുടിയിലൂടെ സര്‍ക്കാറിന് ലഭിച്ച ആദായത്തിന്റെ കണക്ക് പറഞ്ഞ് അഹങ്കരിക്കുന്ന നാം വിസ്മരിക്കുന്ന മറ്റൊരു വസ്തുത അത് ഖജനാവിന് വരുത്തിവെക്കുന്ന ചെലവുകളാണ്. ഈവിധം മദ്യജന്യരോഗങ്ങളുമായി എത്തുന്ന രോഗികളുടെ പരിശോധനയ്ക്കും മരുന്നിനുമായി സര്‍ക്കാറിന് വന്‍തുക ചെലവുവരുന്നു.

ഓണം, ക്രിസ്മസ്, ന്യൂഇയര്‍ തുടങ്ങിയ ആഘോഷവേളകളില്‍ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടി എടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഡോക്ടര്‍മാരും സിസ്റ്റര്‍മാരും നെഞ്ചിടിപ്പോടെയാവും തലേന്ന് ഉറങ്ങാന്‍ കിടക്കുന്നത്. കാരണം ''നിങ്ങളില്ലാതെ നമുക്കെന്ത് ആഘോഷം'' എന്ന രീതിയില്‍ മദ്യാഘോഷം പിറ്റേന്ന് അത്യാഹിതത്തില്‍ തിരക്കായി പ്രതിഫലിക്കും. രോഗികളുടെ ബാഹുല്യം മൂലം വാര്‍ഡിലെ ഡോക്ടര്‍മാരെയും കൂടി സഹായത്തിനായി വിളിക്കേണ്ടിവരാറുണ്ട്.

ഒരു വര്‍ഷം മുമ്പ് ഓണത്തിന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 10-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു 24 കാരന്റെ അവസ്ഥ മനസ്സില്‍ മായാതെ നില്‍ക്കുന്നു. 15-ാം വയസ്സുമുതല്‍ നിരന്തര മദ്യപനായിരുന്നു ഇയാള്‍. ഓണം കൂട്ടുകാരോടൊപ്പം അമിതമായിത്തന്നെ ആഘോഷിച്ചു. വയറ് വേദനയുമായി കാഷ്വാലിറ്റിയില്‍ എത്തിയ ഇയാള്‍ക്ക് പാന്‍ക്രിയാറ്റൈറ്റിസ് ആണെന്ന് തെളിഞ്ഞു. കൂടിയ മദ്യപാനം മൂലം ആന്തരിക അവയവങ്ങള്‍ നീരുവീക്കം വന്നു സാരമായി ദ്രവിച്ച നിലയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരുന്നുകൊണ്ടൊന്നും മാറ്റാന്‍ പറ്റാത്ത വിധം അസുഖം മൂര്‍ച്ഛിച്ചിരുന്നു. മൂന്നാംനാള്‍ മരിച്ച ഈ യുവാവിന്റെ അമ്മ ഏക മകനെയോര്‍ത്ത് അലമുറയിടുന്ന കാഴ്ച ഈ ലേഖകന്റെ മനസ്സില്‍ ഇപ്പോഴും ഒരു നൊമ്പരമായി അവശേഷിക്കുന്നു. പറയപ്പെടാതെ പോയ അനേകായിരം അമ്മമാരും കാണും ഇതുപോലെ, എന്താണ് ഈ വിപത്തിന് ഒരു പോംവഴി? ഇതിന്റെ വ്യാപ്തി സര്‍ക്കാറും ജനങ്ങളും മനസ്സിലാക്കുക എന്നത് തന്നെയാണ് ആദ്യപടി. മുക്കിന് മുക്കിന് ബാറും വിദേശമദ്യശാലകളും എന്ന നയം തിരുത്തണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ മദ്യം വാങ്ങാന്‍ 18 അല്ലെങ്കില്‍ 21 വയസ്സ് തികഞ്ഞിരിക്കണം എന്ന് കര്‍ശന നിയമം കൊണ്ടുവരണം. വില്പനശാലകളില്‍ ഈ നിയമം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. മദ്യപിച്ച് വാഹമോടിക്കുന്നത് തടയാന്‍ കൂടുതല്‍ പരിശോധന വൈകുന്നേരങ്ങളില്‍ നടത്തണം. അങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിഴയും താക്കീതും നല്‍കുകയും ഇതേ കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയും ഉണ്ടാവണം.

ഇതിലെല്ലാമുപരി സ്വന്തം മക്കളുടെ കാര്യത്തില്‍ അച്ഛനമ്മമാര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. മകന് വേണ്ടി കാശുസമ്പാദിച്ച് അവന്‍ ആഗ്രഹിച്ച ബൈക്ക് വാങ്ങിക്കൊടുക്കുന്നതോടൊപ്പം അവന്‍ എവിടെയൊക്കെ പോകുന്നു, മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നൊക്കെ അറിയാനും അച്ഛനമ്മമാര്‍ ശ്രദ്ധിക്കണം. മാത്രമല്ല തന്റെ മദ്യപാനം മകന്‍ അനുകരിക്കും എന്നറിഞ്ഞ് അത് ഉപേക്ഷിക്കാനും അച്ഛന്മാര്‍ തയ്യാറാകണം. നാം സ്വയം തീരുമാനിച്ച് നിയന്ത്രിച്ചില്ലെങ്കില്‍ ദൈവത്തിന്റെ നാട് എന്നത് മാറി ''കേരളം പൈന്റിന്റെ നാട്'' എന്ന് തിരുത്തി എഴുതപ്പെട്ടേക്കും.
Comment by sadhique kollengode on September 28, 2011 at 8:47pm
സംസ്ഥാനത്താകെ മഞ്ഞപ്പിത്തവും എലിപ്പനിയും മറ്റ് പകര്‍ച്ചപ്പനികളും വ്യാപകമായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം പകര്‍ച്ചവ്യാധികള്‍ വിവിധ ജില്ലകളിലായി ഒട്ടേറെ പേരുടെ ജീവനെടുത്തു. ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ചികിത്സ തേടി വിവിധ ആസ്​പത്രികളിലെത്തുന്നത്. അതേസമയം, ചില മരുന്നുകമ്പനികള്‍ ഈ അവസരം മുതലെടുത്ത് എലിപ്പനിക്കും മഞ്ഞപ്പിത്തത്തിനുമുള്ള മരുന്നുകള്‍ക്ക് അഞ്ച് ഇരട്ടിവരെ വില കൂട്ടിയതായാണ് പരാതി. മരുന്നിന്റെ മുഖ്യഘടകത്തോടൊപ്പം മറ്റൊരു ഘടകമരുന്നുകൂടി ഉള്‍പ്പെടുത്തി അമിതവില ഈടാക്കുന്നതായും അറിയുന്നു. ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് തടയാന്‍ സര്‍ക്കാര്‍ നിശ്ചയമായും ഇടപെടണം. കുറച്ച് വര്‍ഷങ്ങളായി മഴക്കാലത്ത് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുക പതിവാണ്. ഇത്തവണ കാലവര്‍ഷത്തിന്റെ അവസാനഘട്ടമെത്തിയപ്പോഴാണ് പലവിധ പകര്‍ച്ചപ്പനികള്‍ പടര്‍ന്നുപിടിച്ചത്. മേലില്‍ മുന്‍കരുതല്‍ എടുക്കുമെന്ന് ഒരോതവണ പനി പടരുമ്പോഴും ആരോഗ്യവകുപ്പിലെ അധികൃതരും മന്ത്രിമാരും പറയാറുണ്ട്. എന്നാല്‍, ഇതൊക്കെ പാഴ്‌വാക്കാണെന്ന് വ്യക്തമാക്കുംവിധം ജനം വീണ്ടും പനിക്കിടക്കയിലെത്തുകയും ചെയ്യും.

നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളില്‍പ്പോലും മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവസ്ഥയാണിന്ന്. ശരിയായ മാലിന്യസംസ്‌കരണസംവിധാനം എവിടെയുമില്ലെന്ന് പറയാം. കക്കൂസ് മാലിന്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കോടതിയുടെ നിരന്തരമായ ഓര്‍മപ്പെടുത്തലുണ്ടെങ്കിലും കക്കൂസ് മാലിന്യം സംസ്‌കരിക്കാനുള്ള കുറ്റമറ്റ സംവിധാനം സംസ്ഥാനത്ത് ഒരിടത്ത് പോലും ഏര്‍പ്പെടുത്താന്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ക്കായിട്ടില്ല. വീടുകളിലെയും ഫ്‌ളാറ്റുകളിലെയും സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കംചെയ്യുന്ന ടാങ്കര്‍ ലോറികള്‍ അത് രാത്രി നാട്ടുകാരറിയാതെ പുഴകളിലും കായലിലും മറ്റും ഒഴുക്കിവിടുകയാണ്. സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കിക്കൊടുക്കാമെന്ന് വിവിധ പ്രാദേശിക ഏജന്‍സികള്‍ പരസ്യം ചെയ്യാറുണ്ടെങ്കിലും അവ എവിടെയാണ് കൊണ്ടുപോയി തട്ടുന്നതെന്ന് ഭരണാധികാരികള്‍ അന്വേഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം മാലിന്യവും ചന്തകളിലെയും ഇറച്ചിക്കടകളിലെയും അവശിഷ്ടങ്ങളുമെല്ലാം അവസാനം ചെന്നെത്തുന്നത് നമ്മുടെ കുടിവെള്ള സ്രോതസ്സുകളായ നദികളിലും മറ്റുമാണ്. ഈ സാഹചര്യത്തില്‍ മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. മാലിന്യസംസ്‌കരണംസംബന്ധിച്ച പരിതാപകരമായ ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചേ മതിയാവൂ. മാലിന്യസംസ്‌കരണം വികേന്ദ്രീകൃതമായും ശാസ്ത്രീയമായും സ്രോതസ്സില്‍ത്തന്നെ നടത്താനുള്ള സംവിധാനം ഉറപ്പാക്കുന്നതാവും നല്ലത്. വീടുകളോ ഫ്‌ളാറ്റുകളോ വാണിജ്യസ്ഥാപനങ്ങളോ ആസ്​പത്രികളോ ആകട്ടെ അവിടെ ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാന്‍ ഉചിതമായ രീതികള്‍ കണ്ടെത്തി ആവിഷ്‌കരിക്കണം. പരിഷ്‌കൃതസമൂഹമെന്ന് അവകാശപ്പെടാനാകണമെങ്കില്‍ നമുക്ക് ഇക്കാര്യത്തില്‍ വഴി കണ്ടെത്തിയേ പറ്റൂ.

രോഗവ്യാപനസാധ്യത തടയുന്നതില്‍ പരാജയപ്പെടുന്ന സര്‍ക്കാര്‍ സാധാരണക്കാരായ രോഗികള്‍ക്ക് യഥാസമയം ഉചിതമായ ചികിത്സയും ആവശ്യത്തിന് മരുന്നും ഉറപ്പാക്കേണ്ടതാണ്. ജീവന്‍രക്ഷാമരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്നതായി നേരത്തേ പരാതിയുണ്ട്്. അര്‍ബുദമുള്‍പ്പെടെ കടുത്ത രോഗം ബാധിച്ചവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത മരുന്നുകള്‍ക്ക് എത്ര കൂടിയ വിലയിട്ടാലും അവ വാങ്ങാതിരിക്കാനാവില്ല എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുള്ള തന്ത്രമാണ് മരുന്നുകമ്പനികള്‍ സ്വീകരിക്കുന്നത് എന്നാണ് പരാതി. പകര്‍ച്ചപ്പനിമരുന്നിന്റെ കാര്യത്തിലും ഇത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചുകൂടാ. കുറഞ്ഞ വിലയുള്ള മരുന്നിന്റെ ഉത്പാദനവും ലഭ്യതയും കുറച്ചുകൊണ്ട് ഉയര്‍ന്ന വിലയുള്ള മരുന്നുമാത്രം വില്പനയ്‌ക്കെത്തിക്കാനുള്ള ശ്രമവും ചില മരുന്നു കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി സൂചനയുണ്ട്. ഇത്തരം ചൂഷണം ഉണ്ടായിക്കൂടാ. ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്കും മറ്റും പനി വരുന്നതോടെ ജോലിക്ക് പോകാനാകാതെവരും. വരുമാനവുമില്ലാതെയാകുമ്പോള്‍ മരുന്നിനെന്നല്ല ഭക്ഷണത്തിനുപോലും കൈയില്‍ പണമുണ്ടാവുകയുമില്ല. ഇത്തരക്കാര്‍ക്ക് ന്യായവിലയ്ക്ക് മരുന്ന് കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ചികിത്സയും മരുന്നും ഉറപ്പാക്കിയാല്‍ മാത്രം പോരാ; ഭാവിയില്‍ ഇത്തരത്തില്‍ പകര്‍ച്ചപ്പനി വ്യാപനം തടയാനും ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധിക്കണം
Comment by sadhique kollengode on September 27, 2011 at 9:22pm
നിയന്ത്രണത്തിനായി കര്‍ക്കശമായ ചട്ടങ്ങള്‍ ശിപാര്‍ശ ചെയ്തുകൊണ്ട് ‘വനിതകളുടെയും ശിശുക്കളുടെയും അവകാശങ്ങളെയും ക്ഷേമത്തെയും സംബന്ധിച്ച കമീഷന്‍’ വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നു. രണ്ടിലധികം കുട്ടികളുണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് പിഴയിടണമെന്നാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള കമീഷന്‍െറ ഒരു നിര്‍ദേശം. 2010ല്‍ സാമൂഹിക ക്ഷേമ വകുപ്പാണ് കമീഷനെ നിയോഗിച്ചത്. കുട്ടികളുടെയും വനിതകളുടെയും ക്ഷേമം ഉറപ്പുവരുത്താനുള്ള നിയമസംഹിത നിര്‍ദേശിക്കാനായിരുന്നു കമീഷനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമീഷന്‍ റിപ്പോര്‍ട്ട് കൃഷ്ണയ്യരില്‍നിന്ന് ഏറ്റുവാങ്ങി. സ്കൂളുകളില്‍ കുട്ടികളെ അടിക്കുന്നതും സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന് ഏതെങ്കിലും തരത്തില്‍ തടസ്സമാകുന്നതും സ്കൂളുകളില്‍ കുട്ടികളുടെ ഹാജരും കൊഴിഞ്ഞു പോക്കും ശ്രദ്ധിക്കാതിരിക്കുന്നതും മുതല്‍, പെണ്‍ഭ്രൂണഹത്യയും സ്ത്രീപീഡനവുംവരെ വിവിധ തരത്തിലുള്ള കുറ്റങ്ങള്‍ നിര്‍ണയിക്കുന്നുണ്ട് കമീഷന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും ശിക്ഷാവിധികളെയും കുറിച്ച് പൊതുചര്‍ച്ച നടക്കേണ്ടതുണ്ട്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തര്‍ക്കമുയര്‍ന്നിട്ടുള്ളത് ജനന നിയന്ത്രണത്തിലൂടെയും കര്‍ശനമായ ശിക്ഷാമുറകളിലൂടെയും ജനപ്പെരുപ്പം കുറക്കാനുള്ള നിര്‍ദേശങ്ങളെ ചൊല്ലിയാണ്.
എത്രതന്നെ സുചിന്തിതമാണെങ്കിലും റിപ്പോര്‍ട്ട് ചില ചോദ്യങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇത്ര കര്‍ക്കശമായി തടയേണ്ടി വരുംവിധം അതിഗുരുതരമായ പ്രശ്നമാണ് ജനപ്പെരുപ്പം എന്ന അടിസ്ഥാന ധാരണ എത്രത്തോളം ശരിയും ശാസ്ത്രീയവുമാണ്? മാത്രമല്ല, ജനപ്പെരുപ്പം തടയാനെന്ന നിലക്ക് കൊണ്ടുവരുന്ന നിയമം എത്രത്തോളം മനുഷ്യത്വപരവും ജനാധിപത്യപരവുമാണ്? ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളുടെ ആധിക്യം വലിയ പ്രശ്നമായി ആദ്യം ഉയര്‍ത്തിക്കാട്ടിയത് യൂറോപ്യരാണ് -അതും ഈ പ്രദേശങ്ങളെ കോളനിയാക്കി ചൂഷണം ചെയ്യുന്നതിന് ജനങ്ങള്‍ തടസ്സമാകുമെന്ന സാഹചര്യത്തില്‍. യൂറോപ്പില്‍നിന്ന് അമേരിക്കയിലേക്ക് വന്‍തോതില്‍ കുടിയേറ്റം നടത്തി അവിടെ ജനപ്പെരുപ്പം സൃഷ്ടിച്ച യൂറോപ്യന്മാര്‍ പിന്നീടവിടത്തെ ആദി നിവാസികളെ കൊന്നൊടുക്കി ജനസംഖ്യ നിയന്ത്രിച്ചതും ചരിത്രമാണ്. ഇന്ന് ഇന്ത്യയുടെയും  ചൈനയുടെയും വലിയ കരുത്തായി ലോകം മനസ്സിലാക്കുന്നത് ഇവിടങ്ങളിലെ മനുഷ്യവിഭവമാണ്. പല രാജ്യങ്ങളും ജനസംഖ്യാ കമ്മിയെപ്പറ്റിയാണ് വേവലാതിപ്പെടുന്നതെന്നും ഓര്‍ക്കണം. പല യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും ഓരോ കുഞ്ഞിനും പ്രതിമാസ ഗ്രാന്‍റ് നല്‍കുന്നു. രണ്ടാമത്തെ കുട്ടിക്ക് കൂടുതല്‍ ഗ്രാന്‍റ് അനുവദിക്കുന്നു. എത്ര കൂടുതല്‍ കുട്ടികളുണ്ടോ അത്രയും ഗ്രാന്‍റിന്‍െറ തുകയും കൂടുന്നു. വനിതകളുടെ ക്ഷേമവും അവകാശവും ഉറപ്പു വരുത്താന്‍ വേണ്ടിയാണോ, മാതൃത്വമെന്ന അവരുടെ അവകാശത്തെ പരിമിതപ്പെടുത്തുന്നത്? കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയാണോ പിറക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കുന്നത്? രാഷ്ട്രത്തിന്‍െറ സമ്പത്ത് ഇവിടത്തെ മണ്ണും മരങ്ങളും ജന്തുക്കളും മാത്രമല്ല, മനുഷ്യര്‍ കൂടിയാണ്. ഇനി, ജനപ്പെരുപ്പം പ്രശ്നമാണെന്നുതന്നെ വാദിച്ചാലും അത് പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?  കമീഷന്‍െറ ശിപാര്‍ശകളില്‍നിന്ന്, അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ് ഗാന്ധിയുടെ നാസി രീതിയിലേക്ക് ഏറെ ദൂരമില്ല. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതോടെ രക്ഷിതാക്കള്‍ ശിക്ഷാര്‍ഹരാകുന്നു. സര്‍ക്കാറിന്‍െറ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാതാകുന്നു. ഇത്തരം ‘ദുരന്തങ്ങള്‍’ തടയാന്‍ അവര്‍ക്ക് ഗര്‍ഭഛിദ്രമടക്കം സൗകര്യങ്ങള്‍ സര്‍ക്കാര്‍ യഥേഷ്ടം ലഭ്യമാക്കണം! ജനനനിയന്ത്രണത്തിന്‍െറ വ്യത്യസ്ത രീതികളെ എതിര്‍ക്കുകയോ അവക്കെതിരായി ബോധവത്കരണം നടത്തുകയോ ചെയ്യുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും ശിക്ഷിക്കും.
അടിസ്ഥാന സങ്കല്‍പവും പ്രായോഗിക നടപടികളും മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്നത്. കമീഷന്‍െറ റിപ്പോര്‍ട്ടില്‍ ചില അയുക്തികതകളും പൂര്‍വാപര വൈരുധ്യങ്ങളും കൂടിയുള്ളതായി തോന്നുന്നു. ഉദാഹരണത്തിന് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനെപ്പറ്റി ധാരാളം ചിന്തിക്കുന്ന കമീഷന്‍ തന്നെ മറുവശത്ത് ഗര്‍ഭനിരോധ സൂത്രങ്ങള്‍ക്കും ഗര്‍ഭഛിദ്രത്തിനുമെല്ലാം വലിയ പ്രോത്സാഹനം നല്‍കാന്‍ നിര്‍ദേശിക്കുന്നു. വ്യാപകമായ ലൈംഗിക അരാജകത്വത്തിലേക്കുള്ള ഈ വിളി ഫലത്തില്‍ സ്ത്രീകളെയാണ് ഗണ്യമായി ബാധിക്കുക. അതേപോലെ, ശിശുക്ഷേമമെന്ന ലക്ഷ്യത്തോടെ പെണ്‍ഭ്രൂണഹത്യയെ ശിക്ഷാര്‍ഹമായി കണക്കാക്കുന്നു. എന്തുകൊണ്ടാണ് ആണ്‍ഭ്രൂണത്തെ നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാക്കാത്തത്? മാത്രമല്ല, ഒരു ഭാഗത്ത് ഭ്രൂണഹത്യയെ തെറ്റായി കാണുമ്പോഴും മറുഭാഗത്ത് ഗര്‍ഭഛിദ്രത്തെ ആശാസ്യമായി കരുതുന്നു. ജനപ്പെരുപ്പം തടയാന്‍ എന്ന പേരില്‍ ഭ്രൂണഹത്യയും ആവാമെന്നോ? മൂന്നാമത്തെ ഗര്‍ഭം പെണ്‍ഭ്രൂണമാണെങ്കില്‍ അത് നിലനിര്‍ത്തി ശിക്ഷ വാങ്ങണോ അതോ നശിപ്പിച്ച് പിഴ വാങ്ങണോ?
ദാരിദ്ര്യം, പട്ടിണി തുടങ്ങിയവക്ക് കാരണം ജനപ്പെരുപ്പമാണ് എന്നത് ഒരു വാദം മാത്രമാണ്. ജനപ്പെരുപ്പം ദാരിദ്ര്യമുണ്ടാക്കുകയല്ല, ദാരിദ്ര്യം ജനപ്പെരുപ്പമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് വിവിധ രാജ്യങ്ങളിലെ അവസ്ഥ ചൂണ്ടിക്കാട്ടി വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. ജനക്ഷേമം എത്ര കൂടുതല്‍ നടപ്പാകുന്നുവോ അത്രയും നന്നായി ജനസംഖ്യ സന്തുലിതാവസ്ഥ പ്രാപിക്കുന്നു എന്നും അവര്‍ പറയുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണം ജനാധിക്യംമൂലം വിഭവങ്ങള്‍ കുറയുന്നതല്ല-എല്ലാവര്‍ക്കും ആവശ്യത്തിന് തികയുന്ന വിഭവങ്ങള്‍  ഉണ്ടായിട്ടും അവ നേരാംവണ്ണം വിതരണം  ചെയ്യപ്പെടാത്തതാണ് പ്രശ്നമുണ്ടാക്കുന്നത്.
ഇന്ത്യയുടെ ജനസംഖ്യ 150 കോടിയില്‍ ഏറക്കുറെ സ്ഥിരപ്പെടുമെന്നും ശരിയായ ജലസേചന സംവിധാനങ്ങളുണ്ടെങ്കില്‍ കൃഷിയോഗ്യമാക്കാവുന്നതാണ് ഇന്ത്യയുടെ 57 ശതമാനം ഭൂമിയെന്നും ഇതനുസരിച്ച് ഇന്ത്യയില്‍ ജനപ്പെരുപ്പമേ ഇല്ളെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ഇന്ത്യയുടെ ബാലജനസംഖ്യ ചൂണ്ടിക്കാട്ടിയാണ് ആഗോള നിരീക്ഷകര്‍ നാം 2050ല്‍ ലോകോത്തര ശക്തിയാകുമെന്ന് സമര്‍ഥിക്കുന്നത്.
ജനപ്പെരുപ്പമെന്ന പ്രശ്നം ലോകം തന്നെയും നേരിടുന്നില്ല എന്ന വാദവുമുണ്ട്. ഇപ്പോഴേ ലോകത്ത് 1,150 കോടി ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്; 2050ഓടെ ലോക ജനസംഖ്യ 900  കോടിയിലെത്തുകയേ ഉള്ളൂ. ജനപ്പെരുപ്പത്തേക്കാള്‍ ചെറുക്കപ്പെടേണ്ടത് അസമവും അന്യായവുമായ വിതരണമാണ്. ചില രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്നു. ചുരുക്കം ചില കൂട്ടായ്മകള്‍ എല്ലാവരുടേതുമായ വിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്ത് നശിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം ആരോ പറഞ്ഞുവെച്ച കാര്യങ്ങള്‍ കേട്ട് അമിത ലളിതവത്കരണം നടത്തുകയല്ളേ വനിത-ശിശു ക്ഷേമ കമീഷന്‍ ചെയ്തത്
Comment by sadhique kollengode on September 26, 2011 at 3:24pm
ரஷிய நாட்டின் உதவியோடு கூடங்குளத்தில் நிறுவப்பட்டிருக்கும் அணுமின் நிலையம் திடீரென்று அங்கு வந்துவிடவில்லை. ஆந்திர மாநிலத்தில் நாகார்ஜுன சாகரிலும், கர்நாடக மாநிலத்தில் கைக்காவிலும் கேரளத்தில் பூதகான்கெட்டு என்ற இடத்திலும் தொடங்குவதற்கு உத்தேசிக்கப்பட்டு இருந்த அணுமின் நிலையங்கள் அந்தந்த மாநில மக்களின் கடும் எதிர்ப்பால் கைவிடப்பட்டன.
 ஆனால், 1992-ம் ஆண்டு தென் மாநில முதலமைச்சர்கள் மாநாடு கூடியபோது கூடங்குளத்தில் அணுமின் நிலையம் அமைப்பது என்றும் உற்பத்தியாகும் மின்சாரத்தைத் தங்களுக்குள் பங்குபோட்டுக் கொள்வது என்றும் தென்மாநில முதலமைச்சர்கள் மாநாடு முடிவு செய்தது.
 இத்திட்டத்துக்கு இசைவளித்ததன் மூலம் தமிழக மக்களை அணு அபாயத்துக்கு உள்ளாக்கிய தவற்றினை தமிழக அரசு செய்துவிட்டது. தொடர்ந்து பதவியிலிருந்த தமிழக அரசுகள் எதுவும் இத்திட்டத்துக்கு எதிராக எதுவும் கூறவில்லை, செய்யவில்லை.
 தங்கள் மாநிலங்களில் மக்கள் எதிர்ப்புக்கு அடிபணிந்து அணு உலைத் திட்டங்களைக் கைவிட்ட, ஆந்திர, கர்நாடக, கேரள அரசுகள் தமிழ்நாட்டில் அணு உலைகள் நிறுவுவதில் அக்கறை காட்டி ஓரளவு நிதியுதவி செய்யவும் முன்வந்தது தங்களது சுயநலத்துக்காக என்பதைத் தமிழக அரசு அன்று உணரவில்லை.
 அணு உலை அபாயம் ஏற்பட்டால் அதிலிருந்து தங்கள் மாநில மக்களைக் காப்பாற்றிக் கொள்வதோடு தங்களுக்குத் தேவையான மின்சாரத்தைப் பெற்றுக் கொள்ளவும் முடியும். இம் மாநிலங்களின் சதித்திட்டங்களின் பின்னணியைப் புரிந்து கொள்ள முடியாமல், இந்திய அரசின் நெருக்குதலுக்கு உள்பட்டு இதற்கு இணங்கியது தமிழக அரசின் தவறாகும். இந்தியாவில் இயங்கி வரும் அணு மின் உலைகள் வெற்றிகரமாகச் செயல்படவில்லை என்பது ஆதாரப்பூர்வமாக நிரூபிக்கப்பட்டுவிட்ட உண்மையாகும்.
 உலகம் முழுவதும் பயன்படும் மின்சக்தியில் அணுசக்தி மூலம் கிடைப்பது 4 விழுக்காடுதான். இதற்கென அரசுகள் பெரிய அளவுக்கு உதவி செய்தாலும் கடந்த 15 ஆண்டுகளாக இந்த 4 விழுக்காட்டில் முன்னேற்றம் இல்லை. பயன்பாடு இவ்வளவு சிறிதாக இருக்கும்போது இந்த நச்சரவத்தை மடியில் போட்டுக்கொள்ளத் துடிப்பது ஏன்?
 உலைகளைக் குளிர்விக்கும் கதிர்வீச்சுக் கலந்த தண்ணீரையும் உப்பு அகற்றும் ஆலைகளில் இருந்து வெளிவரும் உப்பு, சேறு மற்றும் ரசாயனங்களையும் கடலில் கொட்டி ஊட்டச்சத்து மிகுந்த கடல் உணவையும் நச்சாக்கும் முயற்சியே இதுவாகும். கடல் வாழ் உயிரினங்களை நம்பி வாழ்கிற மீனவர்களின் கதி என்ன?
 கூடங்குளம் அணுமின் நிலையம் செயல்படத் தொடங்கினால் அதைச் சுற்றி 3 கிலோ மீட்டர் தொலைவு வரை அமைந்துள்ள கிராமங்களைச் சேர்ந்த மக்கள் சொந்த வீடுகளிலிருந்தும், கிராமங்களிலிருந்தும் வெளியேற நேரிடும்.
 இதைத் தவிர, தூத்துக்குடி மாவட்டத்தில் உள்ள உவரியிலிருந்து குமரி மாவட்டத்தில் உள்ள முட்டம் வரையில் உள்ள சுமார் 75 கிலோ மீட்டர் கடற்கரைப் பகுதி நெடுகிலும் வாழும் 3 லட்சத்துக்கும் மேற்பட்ட மீனவர்கள் பாதிப்புக்குள்ளாவார்கள்.
 அணு சக்தி நிலையத்திலிருந்து வெளியேற்றப்படும் கதிர்வீச்சால் கடற்கரையும் கடலும் பாதிக்கப்படும்போது அங்கு வாழும் உயிரினங்களும், பெரும் பாதிப்புக்குள்ளாகும். 3 லட்சத்துக்கு மேற்பட்ட மீனவர்கள் தங்கள் பிழைப்பை இழப்பதுடன் வாழையடிவாழையாக வாழ்ந்த தங்கள் கிராமங்களிலிருந்து வெளியேற வேண்டியிருக்கும்.
 கூடங்குளத்திலிருந்து 30 கிலோமீட்டர் தொலைவில் குமரி மாவட்டத்தில் அமைந்துள்ள பேச்சிப்பாறை அணையிலிருந்து அணுமின் நிலையத்துக்குத் தேவையான தண்ணீர் கொண்டு போகப்படும். கிணற்றுப் பாசனவசதி அதிகமில்லாத குமரி மாவட்ட மக்கள் விவசாயத்துக்கு பேச்சிப்பாறை - பெருஞ்சாணி அணைகளின் நீரைத்தான் நம்பியிருக்கிறார்கள். இந்தத் திட்டம் அமலுக்கு வந்தால் இந்த நிலங்கள் போதுமான நீர்வளமில்லாமல் வறண்டு போகும் என அவர்கள் அஞ்சுகிறார்கள்.
 கூடங்குளம் அணுமின் நிலையத்திலிருந்து 30 கி.மீ. சுற்றளவுக்கு 10 லட்சத்துக்கும் அதிகமான மக்கள் வாழ்ந்து வரும் நிலையில் அவர்களை முழுவதுமாக வெளியேற்றுவதோ, பாதுகாப்பான வேறு இடங்களுக்கு அப்புறப்படுத்துவதோ அவர்களுக்குத் தேவையான இருப்பிட வசதிகளைச் செய்வதோ, மருத்துவம், கல்வி வசதிகள் அமைத்துத் தருவதோ, மாற்று வேலைகள் ஏற்படுத்திக் கொடுப்பதோ எந்த அரசாலும் செய்யமுடியாத காரியமாகும்.
 கூடங்குளம் அணுமின் நிலையத்திலிருந்து கிடைக்கும் அணுக்கழிவிலிருந்து அணு ஆயுதங்களை உற்பத்தி செய்ய உதவும் புளுட்டோனியம் எடுக்கப்படுகிறது. எனவே, இந்த அணுக்கழிவு மிக முக்கியமானது.
 கல்பாக்கம், தாராப்பூர் ஆகிய இரு அணு மின் நிலையங்களில் மட்டும் ஆண்டுக்கு தலா 1,000 கிலோ புளுட்டோனியம் உற்பத்தியாகிறது. 3 தேக்கரண்டி புளுட்டோனியம் மூலம் 900 கோடி பேருக்குப் புற்றுநோயை ஏற்படுத்த முடியும் என்ற நிலையில் மேலும் மேலும் சேரும் புளுட்டோனியத்தை என்ன செய்வது? புளுட்டோனியத்தைப் பயன்படுத்தித் தயாரிக்கப்படும் வேக அணு ஈனுலைக்கான எரிபொருள் சாதாரண யுரேனியத்தைவிட 5 முதல் 10 மடங்கு விலை அதிகமாகும்.
 அணு உலைக் கழிவு ஒரு பெரிய பிரச்னையாகும். கூடங்குளம் அணுமின் நிலையக் கழிவு ரஷியாவுக்கு எடுத்துச் செல்லப்படும் என்றுதான் முதலில் ஒப்பந்தம் செய்யப்பட்டது. பின்னர், அது இந்தியாவிலேயே மறுசுழற்சி செய்யப்படும் என்றும், கூடங்குளத்திலேயே அதற்கான உலை நிறுவப்படலாம் எனவும் தெரிவிக்கப்பட்டது. கூடங்குளம் அணுஉலைகள் ஆண்டுக்கு சுமார் 30 டன் யுரேனியத்தைப் பயன்படுத்தும்.
 ஏறத்தாழ 30 ஆண்டுகள் இயங்கும்போது 900 டன் கழிவு வெளியாகும். பயங்கரமான கதிர்வீச்சை வெளியிடும் இந்தக் கொடிய நச்சை, 24 ஆயிரம் ஆண்டுகளுக்கு நாம் கவனமாகப் பாதுகாக்க வேண்டும். அபாயகரமான இந்தக் கழிவுகளைத் தேக்கி வைத்திருப்பதாலும், மறுசுழற்சி செய்வதாலும் நிலத்தடி நீரும் காற்றும் பாதிக்கப்படும்.
 நமது விளைநிலங்களும் பயிர்களும் கால்நடைகளும் பாதிக்கப்படும். அவற்றிலிருந்து பெறப்படுகிற பால், பழங்கள், காய்கறிகள் நச்சு உணவுகளாக மாறும். கதிர்வீச்சுக் கலந்த நீர் கடலுக்குள் விடப்படுவதால் மீன்வளம் பெரிதும் பாதிக்கப்படும். மீனவ மக்கள் ஏழ்மைக்குள்ளும் வறுமைக்குள்ளும் தள்ளப்படுவார்கள். அணு உலையின் புகைப்போக்கிகளிலிருந்து வெளிவரும் நீராவி, புகை மூலமும், கடல் தண்ணீர் மூலமும் அயோடின், சிசிஎம், ஐசோடோப்புகள் போன்ற கதிர்வீச்சு நிறைந்த பொருள்கள் நமது உணவில், குடிநீரில், சுவாசத்தில், வேர்வையில் கலந்து மக்கள் வதைக்கப்படுவார்கள். நமது குழந்தைகளும், பேரக்குழந்தைகளும்கூட நீண்ட காலத்துக்குப் பாதிக்கப்படுவார்கள்.
 கூடங்குளம் அணுஉலையில் விபத்து ஏற்பட்டால் என்ன நேரும் என்பது பற்றி டாக்டர் சிவாஜிராவ் என்ற அணு விஞ்ஞானி வெளியிட்ட கருத்துகளின் அடிப்படையில் 21-4-90 தேதியிட்ட "தினமணி' நாளிதழ் தனது தலையங்கத்தில் பின்வருமாறு குறிப்பிட்டது.
 ""கூடங்குளம் அணுமின் உலை வெடித்தால் 140 கிலோமீட்டர் தொலைவு வரை வசிக்கும் பல லட்சக்கணக்கான மக்களுக்கும் கால்நடைகளுக்கும் கோடிக்கணக்கான மதிப்புள்ள சொத்துகளுக்கும் 20 ஆண்டுகள் வரை ஏற்படக்கூடிய பேரிழப்புகளை இங்கிலாந்து நாட்டு சைஸ்வெல் அறிக்கையிலிருந்து ஒருவாறு நாம் ஊகித்து உணரலாம்.
 விபத்து நடந்த இடத்திலிருந்து 140 கி.மீ. தொலைவு வரை வசிப்பவர்களை வெளியேற்ற வேண்டியிருக்கும். விபத்துக்குப் பிறகு 77 கி.மீ. வரை 20 ஆண்டுகளுக்கும் 115 கிலோமீட்டர் வரை 5 ஆண்டுகளுக்கும் 140 கி.மீ. வரை ஓராண்டு காலத்துக்கும் அங்கு வசித்த மக்கள் தங்கள் இருப்பிடங்களுக்குத் திரும்பவே முடியாது.
 திருநெல்வேலியும் மற்றும் பல மக்கள் நெருக்கமாக வாழும் ஊர்களும் கூடங்குளத்திலிருந்து 77 கி.மீ. தொலைவுக்குள் இருக்கின்றன. தூத்துக்குடியும் மற்றும் பல ஊர்களும் 115 கி.மீ. தொலைவுக்கும், சாத்தூர் போன்ற பல ஊர்கள் 140 கி.மீ. தொலைவுக்குள்ளும் அமைந்துள்ளன.
 கேரளத்தில் இருக்கும் திருவனந்தபுரம், கொல்லத்தின் புறநகர்ப் பகுதிகள் உள்ளிட்ட பெரிய ஊர்கள் 140 கி.மீ. அபாய எல்லைக்குள் அடங்கியுள்ளன. கூடங்குளத்தில் அணு உலை வெடித்தால் மேற்கண்ட நகரங்களும், கிராமங்களும் பெரும் பாதிப்புக்குள்ளாகும்.
 எல்லா வகையிலும் பாதுகாப்பு வாய்ந்த அணு உலை அமைக்கப்படுகிறது என்றே வைத்துக்கொண்டாலும், அவற்றிலிருந்து வெளியேறும் அணுக்கழிவை அகற்றுவது என்பது மிகப்பெரிய பிரச்னையாகும். இதற்கான பாதுகாப்பான முறையை இதுவரை எந்த நாடும் கண்டுபிடிக்கவேயில்லை. அணு உலை ஒன்றின் ஆயுள்காலம் சுமார் 25 ஆண்டுகாலம் மட்டுமே. இதைக் கட்டி முடிக்க 15 ஆண்டுகள் ஆகும். அணு உலையில் உள்ள எரிபொருளைப் பத்திரமாகப் பிரித்தெடுக்க 5 ஆண்டுகள் ஆகும். அதன் பிறகு தொலைவில் இருந்து இயங்கும் கருவிகள் ரோபாட்டுகள் ஆகியவற்றின் மூலம் அணு உலையைப் பிரிப்பதற்கு 10 - 15 ஆண்டுகள் ஆகும்.
 அணு உலையைப் பிரிப்பதற்குப் பதில், பெரும் பொருள்செலவில் அணுஉலைக்கு காங்கிரீட்டினால் ஆன சமாதியைக் கட்டலாம் என்றும் ஒரு யோசனை கூறப்படுகிறது. அப்படியே கட்டினாலும் இதற்குள் உள்ள கதிரியக்கம் தணிவதற்கு 130 ஆண்டுகள் ஆகும். அதற்குப் பின்தான் அதைப் பிரிப்பது பாதுகாப்பாக இருக்கும் என்று விஞ்ஞானிகளே ஒப்புக்கொண்டிருக்கிறார்கள்.''
 இந்தியாவில் உள்ள அணு உலைகளில் குவிந்துவரும் அணுக்கழிவுகளை அகற்றுவதற்கான வழிமுறைகளை நம்முடைய அணு விஞ்ஞானிகள் இன்னமும் கண்டுபிடிக்கவில்லை என்பது அதிர்ச்சிகரமான உண்மையாகும். நமது நாட்டைவிட எத்தனையோ மடங்கு விஞ்ஞானமும், தொழில் வளர்ச்சியும் அடைந்த ஜெர்மனி 2022-ம் ஆண்டுக்குள் அனைத்து அணுஉலைகளையும் மூடிவிட முடிவெடுத்துள்ளது.
 இத்தாலியில் அண்மையில் நடத்தப்பட்ட வாக்கெடுப்பில் 90 சதவீதம் மக்கள் அணு உலைகள் வேண்டவே வேண்டாம் என்று முடிவெடுத்திருக்கிறார்கள். சுவிட்சர்லாந்து, மெக்சிகோ போன்ற நாடுகளும் அணுஉலைகளை மூடிவிட முடிவெடுத்திருக்கின்றன.
 புகுஷிமா விபத்து நடந்த ஜப்பான் நாட்டில் புதிதாகக் கட்டப்பட்டுக் கொண்டிருக்கும் 10 அணு உலைகளின் வேலைகளை அப்படியே நிறுத்திவிட்டனர். 28 பழைய உலைகளையும் மூடிவிட்டனர்.
 கூடங்குளத்தில் அமையவிருக்கும் அணுமின் நிலையத் திட்டம் தங்களின் கொலைக்களமாக ஆகிவிடுமோ என்ற அச்சமும் கவலையும் தென் மாவட்டங்களில் வாழும் மக்களை ஆட்டிப்படைத்ததன் விளைவாகத்தான் அவர்கள் போராடினார்கள்.
 உண்ணாவிரதம் இருந்த மக்களின் பிரதிநிதிகள் முதல்வரைச் சந்தித்துப் பேசியபோது, அவர்கள் கோரிக்கையை ஏற்று இப் பிரச்னை குறித்துத் தமிழக முதல்வர், அமைச்சரவைக் கூட்டத்தில் தீர்மானம் நிறைவேற்றினார். அதன் விளைவாக, உண்ணாவிரதப் போராட்டத்தை போராட்டக் குழுவினர் கைவிட்டனர்.
 மக்களின் போராட்டம் எவ்வளவு வலிமையானது என்பதை கூடங்குளம் அணுஉலைக்கு எதிர்ப்பான போராட்டம் நிரூபித்துள்ளது. தாங்கள் அணுஉலையால் பெரும் பாதிப்புக்குள்ளாவோம் என அஞ்சிய விவசாயிகளும், மீனவர்களும் ஒன்றுதிரண்டு இந்தப் போராட்டத்தை நடத்தியுள்ளனர். எந்த அரசியல் கட்சியும் அவர்களைத் தூண்டிவிடவில்லை. தொண்டு நிறுவனங்களும், கிறிஸ்தவ நிறுவனங்களும் இந்தப் போராட்டத்துக்குப் பின்னணியில் இருப்பதாகக் கூறப்படும் குற்றச்சாட்டு அர்த்தமில்லாதது.
 மக்களின் மகத்தான எழுச்சியிலிருந்து யாரும் விலகி நிற்க முடியாது. கூடங்குளம் மக்களின் ஒன்றுபட்ட போராட்டம் மகத்தான வெற்றியைப் பெற்றுள்ளது. தங்களுக்கு இழைக்கப்படும் அநீதிகள், ஊழல்கள் ஆகியவற்றுக்கு எதிராக அந்தந்தப் பகுதி மக்கள் ஒன்றுதிரண்டு போராடுவார்களேயானால், அந்தப் போராட்டத்தை முறியடிக்கும் வலிமை எந்த அரசுக்கும் இருக்க முடியாது. ஜனநாயகத்தில் மக்களே இறுதித் தீர்ப்பை வழங்குபவர்கள் என்பதை ஆட்சிப் பொறுப்பில் இருப்பவர்களுக்கு இந்தப் போராட்டம் உணர்த்தியிருக்கிறது.
Comment by sadhique kollengode on September 24, 2011 at 6:26am
പാലക്കാട്: പ്ലാച്ചിമട ട്രൈബ്യൂണല്‍ അട്ടിമറിക്കുന്നതിനെതിരെ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 27ന് ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.

നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം അപലനീയമാണെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

ബില്ലിന്മേല്‍ വീണ്ടും വിശദീകരണം ചോദിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളുടെ ഏജന്റുമാര്‍ക്ക് കേന്ദ്ര ഭരണത്തിലുള്ള സ്വാധീനമാണ് വെളിപ്പെടുത്തുന്നത്. ബില്‍ പ്രകാരം ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് തന്നെ കഴിയുമെന്നിരിക്കെ ബില്‍ കേന്ദ്രത്തിന്റെ അംഗീകാരത്തിനയച്ച ഉന്നതോദ്യോഗസ്ഥരുടെ നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയും സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാരും പ്രശ്‌നത്തില്‍  അടിയന്തരമായി ഇടപെടണം.

പ്ലാച്ചിമട ഐക്യദാര്‍ഡ്യ സമിതി സംസ്ഥാന കണ്‍വീനറും സോളിഡാരിറ്റി മുന്‍ ജില്ലാ പ്രസിഡന്റുമാരായ എം. സുലൈമാന്‍. സോളിഡാരിറ്റി ജില്ലാസെക്രട്ടറിമാരായ ലുഖ്മാനുല്‍ ഹക്കീം, എ.എ. നൗഷാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comment by sadhique kollengode on September 22, 2011 at 2:05pm
അട്ടപ്പാടിയുടെ ഊരുവഴികളിലും അഗളി ടൗണിലും കൈക്കുഞ്ഞുമായി അലയുകയാണ് പൊന്നി. ഊരില്‍ പണിക്കുവന്ന ഒരാള്‍ ഈ ആദിവാസി യുവതിയെ വഞ്ചിക്കുകയായിരുന്നു. പ്രസവത്തോടെ മാനസികനില പൂര്‍ണമായും തെറ്റി.
മകള്‍ക്ക് മരുന്നുവാങ്ങിക്കൊടുക്കാനോ കുഞ്ഞിനുവേണ്ട പരിചരണം നല്‍കാനോ താഴെ ഊരിലുള്ള പൊന്നിയുടെ അമ്മയ്ക്ക് കഴിയുന്നില്ല. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ മൊത്തം പ്രതീകമാവുകയാണ് പൊന്നി. സഹതപിക്കാനാളുണ്ട്, സഹായിക്കാന്‍ ആരുമില്ല.
'മദ്യനിരോധനം' തന്നെയാണ് അട്ടപ്പാടിയിലെ ഏറ്റവും ക്രൂരമായ തമാശ. സമ്പൂര്‍ണ മദ്യ നിരോധിത മേഖലയായാണ് അറിയപ്പെടുന്നത്. എന്നാല്‍ അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി മദ്യനിരോധനം പ്രഖ്യാപിച്ചിട്ടില്ലെന്ന് നിയമസഭാ ഡെപ്യൂട്ടി സ്​പീക്കറും സ്ഥലം എം.എല്‍.എ.യുമായ ജോസ് ബേബി വെളിപ്പെടുത്തി. എകൈ്‌സസ് സ്റ്റാഫ് അസോസിയേഷന്‍ കുറച്ചുകാലമായി നിരോധത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും 12 കൊല്ലമായി ഒരു സര്‍ക്കാറും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
അട്ടപ്പാടിപോലെ എപ്പോഴും പ്രശ്‌നഭരിതമായ ഒരു പ്രദേശം മദ്യനിരോധിത മേഖലയാണെന്ന തെറ്റിദ്ധാരണ നീക്കാന്‍ ഉത്തരവാദപ്പെട്ട ആരും മുന്നോട്ട് വരുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെയെന്ന ചോദ്യത്തിന് ''ഇത് പുതിയ കാര്യമൊന്നുമല്ല'' എന്നായിരുന്നു ഡെപ്യൂട്ടി സ്​പീക്കറുടെ മറുപടി. എങ്കിലും പ്രശ്‌നം നിസ്സാരമായി തള്ളിക്കളയേണ്ടതല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. മദ്യനിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ഒരു പ്രത്യേക ഉത്തരവിനെ കുറിച്ചു പറഞ്ഞു കേട്ടതല്ലാതെ ഇതുവരെ അത് കണ്ടിട്ടില്ലെന്ന് 'അഹാഡ്‌സ്' പ്രൊജക്ട് ഡയറക്ടര്‍ വി.കെ. ഉണ്ണ്യാലും പറയുന്നു.
വ്യക്തമായ സര്‍ക്കാര്‍ ഉത്തരവില്ലാതെ എങ്ങനെയാണ് മദ്യവില്പനക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടതെന്നാണ് എകൈ്‌സസുകാരുടെ ചോദ്യം. 'അട്ടപ്പാടിയിലെ മാഹി' എന്നറിയപ്പെടുന്ന കോട്ടത്തറയില്‍ പരസ്യമായാണ് മദ്യം വാറ്റുന്നതും വില്‍ക്കുന്നതും. ''എകൈ്‌സസുകാര്‍ കൃത്യമായെത്തി കാശും വാങ്ങിപോകും.'' ഊരിലെ സ്ത്രീകള്‍ പറഞ്ഞു.
വ്യാജമദ്യം തടയാന്‍ അട്ടപ്പാടിയില്‍ ബിവറേജസ് കോര്‍പറേഷന്റെ അംഗീകൃത മദ്യവില്പന കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ചില രാഷ്ട്രീയ കക്ഷികളും എകൈ്‌സസ് ജീവനക്കാരും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അംഗീകൃത മദ്യഷാപ്പുകളും കള്ള് ചെത്തും പുനഃസ്ഥാപിക്കുന്നതിനെ 'ആത്മഹത്യാപരം' എന്നാണ് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കൃത്യനിര്‍വഹണത്തിന് തടസ്സമാവുന്നുവെന്നാണ് എകൈ്‌സസുകാരുടെ പരാതി. 183 ഊരുകളില്‍ റെയ്ഡ് നടത്താനായി ഒരൊറ്റ ജീപ്പേ നല്‍കിയിട്ടുള്ളൂ. മൊത്തം മേഖലയ്ക്ക് ആകെയൊരു ഇന്‍സ്‌പെക്ടറും നാല് പ്രിവന്റീവ് ഓഫീസര്‍മാരും പത്ത് ഗാര്‍ഡുകളുമേയുള്ളൂ. കോടതിയില്‍ ഹാജരാകലുള്‍പ്പെടെയുള്ള മറ്റു ജോലികളും ഇവര്‍ക്ക് ചെയ്യേണ്ടിവരുന്നു. വാര്‍ത്താ വിനിമയ സൗകര്യം ഒന്നുംതന്നെ നല്‍കിയിട്ടില്ല. മദ്യനിരോധനം ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ വിലയിരുത്താന്‍ ഇതിനുവേണ്ടി രൂപവത്കരിച്ച സംസ്ഥാന, ജില്ലാതല സമിതികളൊന്നും താത്പര്യം കാട്ടുന്നില്ല. വാറ്റാനുപയോഗിക്കുന്ന വെല്ലത്തിന്റെ വരവ് നിയന്ത്രിച്ചാല്‍ തന്നെ വ്യാജവാറ്റ് അവസാനിപ്പിക്കാമെന്ന് ഊരിലെ യുവാക്കള്‍ പറയുന്നു.
2007 ആദ്യം മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ സ്ത്രീകളുടെ മദ്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'അട്ടപ്പാടി പ്രഖ്യാപനം' നടത്തിയിരുന്നു. എന്നാലതിന് ആരും ഒരു വിലയും കല്പിക്കുന്നില്ല. 219 കോടി രൂപയുടെ പദ്ധതികളുമായി ഏഴുകൊല്ലം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ അഹാഡ്‌സിന്റെ ശ്രദ്ധ ഊരുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു.
സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ഒരു സമ്മര്‍ദ ശക്തിയേ അല്ല എന്ന് നിരാശയോടെ ആദിവാസികളും തിരിച്ചറിഞ്ഞു തുടങ്ങി.
അട്ടപ്പാടിയിലെ മൊത്തം ജനസംഖ്യയില്‍ 41 ശതമാനമാണ് കുറുമ്പരും മുഡുഗരും ഇരുളരുമടങ്ങുന്ന ഗോത്രവര്‍ഗക്കാര്‍. ഊരുകളില്‍ ഇരുട്ടു വീഴുമ്പോള്‍ തീകൂട്ടി കൊഹലും ദപ്പും കൊട്ടിപ്പാടി അവര്‍ എല്ലാം മറക്കാന്‍ ശ്രമിക്കുന്നു. കാതോര്‍ക്കാന്‍ ദൂരെ മല്ലീശ്വരന്‍മുടിയും അരികില്‍ ഭവാനിപ്പുഴയും മാത്രം.
Comment by sadhique kollengode on September 22, 2011 at 2:04pm
തായ്കുലങ്ങളുടെ തലൈവിമാര്‍ അസ്വസ്ഥരാണ്. ഊരുകളെ മദ്യത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ അവര്‍ സംഘടിച്ച് സമരമുഖത്തേക്കിറങ്ങിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. എന്നാലിപ്പോള്‍ നിരാശമാത്രം. 2002ലാണ് 'അഹാഡ്‌സി'ന്റെ സംയുക്ത വനപരിപാലനസമിതിയുടെ നേതൃത്വത്തില്‍ തായ്കുലസംഘം രൂപവത്കരിച്ചത്. മദ്യത്തിന്റെ ദുരിതപര്‍വത്തില്‍നിന്ന് രക്ഷനേടാനുള്ള തീവ്രസമരമാണ് എഴുത്തും വായനയുമറിയാത്ത സ്ത്രീകള്‍ തുടങ്ങിവെച്ചത്. എന്നാല്‍, കള്ളവാറ്റുകാരും ഊരിലെ മദ്യപന്മാരുംചേര്‍ന്ന് അവരെ അടിച്ചമര്‍ത്തുകയാണിപ്പോള്‍.
മലയില്‍ വിറകുവെട്ടാനും കുഴികുത്തി മരം നടാനുംപോയ സ്ത്രീകളാണ് വാറ്റുകേന്ദ്രങ്ങള്‍ കണ്ടുപിടിച്ചത്. അവര്‍ സംഘം ചേര്‍ന്ന് തിരച്ചില്‍ നടത്തി. പതിനായിരക്കണക്കിന് ലിറ്റര്‍ ചാരായം പിടിച്ചെടുത്ത് ഒഴുക്കിക്കളഞ്ഞു. കന്നാസുകള്‍ തല്ലിത്തകര്‍ത്തു.
''നാങ്കള്‍ നട്ട്പിടിപ്പിച്ച മരം വാറ്റ്കാര് വെട്ടി ചാരായം വാറ്റാന്‍ നെരുപ്പ് കൂട്ടും.എന്താ നോക്കി നിക്കണമോ? മരം ഇരുന്താല്‍ താനേ മഴൈ വരും. മഴൈ വന്താല്‍ താനേ മണ്ണ് കുളുര്‍ക്കും''-വട്ട്‌ളക്കി ഊരിലെ തലൈവി പാപ്പമ്മ രോഷത്തോടെ പറയുന്നു. സ്ത്രീകള്‍ ജീവന്‍ പണയംവെച്ച് പിടിച്ചെടുത്ത വാറ്റുപകരണങ്ങള്‍ എകൈ്‌സസുകാര്‍ നൂറുരൂപയ്ക്ക് വാറ്റുകാര്‍ക്ക് തിരിച്ചുകൊടുത്തു.
''ചോദിക്കാന്‍ പോയപ്പോ പോലീസുകാരമ്മാര് കൊഞ്ഞണം കാട്ടി. പെണ്ണുങ്കളെ കൊരങ്ക്‌വേഷം കളിപ്പിച്ചു''-മുള്ളിയൂരിലെ തലൈവി വടുകി പരാതിപ്പെട്ടു. 'അഹാഡ്‌സ്' നിയമിച്ച ഫോറസ്റ്റ് വാച്ച്മാന്മാരാകട്ടെ വാറ്റുകാരുടെ പണംവാങ്ങി ചാരായവും മോന്തി അവരോട് കൂറുകാട്ടുന്നു. വനങ്ങളുടെ കാവല്‍ക്കാരായി സ്ത്രീകളെ നിയമിക്കണമെന്നാണ് പാപ്പമ്മയുടെ ആവശ്യം. ഒരു ചാരായക്കാരനെയും വെറുതെവിടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപതോളം സ്ത്രീകളെ കാവലിന് നിയോഗിച്ചിട്ടുണ്ട്.
അക്ഷരം പഠിക്കാത്ത തായ്കുലസംഘാംഗങ്ങള്‍ മദ്യത്തിനും പോലീസ്, എകൈ്‌സസ് അധികൃതര്‍ക്കുമെതിരെ 'കുടികാരന്‍' എന്ന പേരില്‍ നാടകമുണ്ടാക്കി. പലകയൂരിലെ വേലമ്മയാണ് സംവിധായിക. ഒട്ടേറെ സ്ഥലങ്ങളില്‍ കളിച്ച നാടകം ആകാശവാണിയിലും പ്രക്ഷേപണംചെയ്തു.
ഊരുകളില്‍ കുടിച്ചുവന്ന ആണുങ്ങളെ അവര്‍ പിടിച്ചുകെട്ടി പിഴയിട്ടു. വാറ്റുകാര്‍ സ്ത്രീകളെ ചുട്ടുകളയുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടായാല്‍ ആരും തങ്ങളെ രക്ഷിക്കില്ലെന്നും സ്ത്രീകള്‍ക്കറിയാം.
ബലാത്സംഗം ചെയ്തുകൊന്ന മരുതിയുടെ കേസ് അന്വേഷിക്കാന്‍ ചെന്ന പോലീസുകാരന്‍ പറഞ്ഞത് അവരുടെ ചേച്ചി ഇപ്പോഴും മറന്നിട്ടില്ല. ''നിങ്ങളുടെ മോളെ കണ്ടാല്‍ ഞാനും അങ്ങനെ ചിന്തിച്ചുപോകും'' എന്നാണ് അയാള്‍ പറഞ്ഞത്. പോരാത്തതിന് പോലീസിന് വണ്ടിക്കൂലി കൊടുക്കാന്‍ മരുതിയുടെ അച്ഛന് പശുവിനെ വിലേ്ക്കണ്ടിയും വന്നു.
തങ്ങളുടെ ഗതികേട് ബോധിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചെന്ന സ്ത്രീകളോട് ഒരു മുന്‍ പട്ടികജാതി ക്ഷേമമന്ത്രി രോഷാകുലനായി. 'മദ്യം എല്ലായിടത്തുമുണ്ട്. അട്ടപ്പാടിക്കെന്താ വിശേഷം? അല്ലെങ്കില്‍ത്തന്നെ നിങ്ങള്‍ കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യില്ലേ?''-മന്ത്രിയുടെ ചോദ്യം അങ്ങനെയായിരുന്നു. വ്യഭിചാരത്തിന്റെ അര്‍ഥം തായ്കുലങ്ങള്‍ക്ക് മനസ്സിലായില്ല. ''അവര്‍ കൂടെയുണ്ടായിരുന്ന 'അഹാഡ്‌സ്' പ്രോജക്ട് അസിസ്റ്റന്റ് ഡയരക്ടര്‍ പി.ഇ.ഉഷയോട് ചോദിച്ചു: ''എന്താണ് മേഡം ഇന്ത മന്ത്രി പേശുന്നത്? നമ്മള് പറയണത് മന്ത്രിക്ക് മനസ്സിലാവ്‌നില്ലേ എന്തോ.'' അവര്‍ ഒന്നുകൂടി ചോദിച്ചു: ''ആദിവാസിക്ക് മട്ടുമായി ഒരു മന്ത്രിയെ കിടയ്ക്കാതോ? ആദിവാസിയുടെ ഭാഷ 'തെരിയണ' ഒരു മന്ത്രി?''

ആണുങ്ങള്‍ ആത്മഹത്യാമുനമ്പില്‍

പതിനെട്ടു വയസ്സുള്ള മകന്‍ പുഴയ്ക്കക്കരെ മരത്തില്‍ തൂങ്ങിമരിച്ചു നില്ക്കുന്ന കാഴ്ച രങ്കിയുടെ കണ്ണില്‍നിന്നിപ്പോഴും മാഞ്ഞിട്ടില്ല. ആദിവാസി ഊരുകളിലെ ഒരുപാട് അമ്മമാരും ഭാര്യമാരും മനസ്സിനെ നടുക്കുന്ന ഇത്തരം കാഴ്ചകളില്‍ ഉറക്കം നഷ്ടപ്പെട്ട നിലയിലാണുള്ളത്. അതവരുടെ മനസ്സിന്റെ താളം തെറ്റിക്കുന്നു.

അമിത മദ്യപാനം മൂലം ആദിവാസി ആണുങ്ങളുടെ ആയുസ്സ് കുറയുന്നു. കൊലപാതകങ്ങളെ കവച്ചുവെച്ചുയരുന്നത് ആത്മഹത്യകളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നൂറിലധികം ആണുങ്ങള്‍ ഇവിടെ ആത്മഹത്യ ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു. മദ്യാസക്തി മൂലമുണ്ടാകുന്ന വിഷാദരോഗം, വാറ്റുകാരുടെ ഭീഷണി, കുടുംബത്തോടു നീതി പുലര്‍ത്താനാവാത്തതിന്റെ കുറ്റബോധം, പോലീസ് കേസ്, ലൈംഗികരോഗങ്ങള്‍ എന്നിവ ആത്മഹത്യക്കു കാരണങ്ങളാവുന്നു.

മൂന്നു കൊല്ലം മുമ്പാണ് പലകയൂര്, 18 വയസ്സുള്ള ആദിവാസി യുവാവ് വാറ്റുകാരുടെ കൂട്ടത്തില്‍ച്ചേര്‍ന്ന് രക്ഷയില്ലാതെ ആത്മഹത്യ ചെയ്തത്. മദ്യവിരുദ്ധ നാടകങ്ങളില്‍ സജീവമായിരുന്ന രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടതും വാറ്റുകാരുടെ സംഘത്തിലുണ്ടായിരുന്ന വെള്ളിങ്കിരിയെ മൂന്നു കൊല്ലം മുമ്പ് തീയിട്ടുകൊന്നതും ഇവിടെയാണ്. വെള്ളിങ്കിരിക്ക് 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ. വെള്ളിങ്കിരിയുടെ ഭാര്യ തുളസി 22-ാം വയസ്സില്‍ മനോരോഗിയായി മരിച്ചു. ഇവരുടെ കുഞ്ഞുമക്കളെ നോക്കുന്നതു വെള്ളിങ്കിരിയുടെ വൃദ്ധരായ മാതാപിതാക്കളാണ്.

ആണുങ്ങള്‍ക്ക് ആത്മഹത്യാ പ്രവണതയേറുമ്പോള്‍ പെണ്ണുങ്ങള്‍ മനോവിഭ്രാന്തിയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇവിടങ്ങളില്‍. ദാരിദ്ര്യവും ചൂഷണവും ഗൃഹനാഥന്മാരുടെ മദ്യപാനവും ഇവരെ ഭ്രാന്തിലേക്കു തള്ളിവിടുകയാണ്.

ഊരുകളിലെ കുടുംബമൊക്കെ നസ്ര്തീകള്‍ നയിക്കുന്നതാണ്. ചെറുപ്രായത്തിലേ മൂന്നുംനാലും കുട്ടികളുണ്ടാവും. പോറ്റുന്നതും പഠിപ്പിക്കുന്നതും അമ്മമാരുടെ മാത്രം ബാധ്യത. കൗമാരക്കാരികളെ ആരെങ്കിലും കെട്ടിക്കൊണ്ടുപോകും. പലരെയും കുഞ്ഞുങ്ങളായാല്‍ ഉപേക്ഷിക്കും. അവരും കുടുംബത്തില്‍ തിരിച്ചെത്തുന്നു.

പലകയൂരില്‍ 18കാരിയായ മശാനി ഒന്നരവയസ്സുള്ള കുട്ടിയെ ഒക്കത്തുവെച്ച് ഇരുട്ടത്തിരിക്കുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു. ഊരുകളില്‍ പുറമെനിന്നുള്ള പുരുഷന്മാര്‍ 'വന്നുകൂടുന്നതും' സാധാരണമായി. തൊഴിലിനോ ആദിവാസി വൈദ്യം പഠിക്കാനോ ഒക്കെ വരും. പിന്നീട് ഇവിടുത്തെ പെണ്‍കുട്ടികളുമായി ലോഹ്യത്തിലാവുകയും ഊരില്‍ ഒപ്പം താമസിക്കുകയും ചെയ്യും. പിന്നീട് ഉപേക്ഷിച്ചുപോകുന്നവരുണ്ട്. മറ്റു സ്ഥലങ്ങളില്‍ ഭാര്യയും മക്കളുമുള്ളവരാണ് ഭൂരിഭാഗവും. കുലുക്കൂരില്‍, തെക്കന്‍ തിരുവിതാംകൂറിലുള്ള ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുവന്ന് ഇവിടെ ആദിവാസി ഭാര്യക്കൊപ്പം രണ്ടു വീടുകളിലായി സ്ഥിരതാമസമാക്കിയ വിരുതനെയും കാണാനായി. വിവാഹം ചെയ്യാനും ഉപേക്ഷിക്കാനും ആദിവാസികള്‍ക്കിടയില്‍ വലിയ നിയമങ്ങളോ വിലക്കുകളോ ഇല്ല.

വാറ്റുകാരെപ്പോലെ നസ്ര്തീകള്‍ക്ക് പേടിയാണ് രാഷ്ട്രീയക്കാരെയും. വണ്ണാത്തറയില്‍ സാക്ഷരതാ പരിശീലകയായ കാളിയമ്മ അങ്കണവാടി ടീച്ചറാവാന്‍ ആഗ്രഹിക്കുന്നു. ''ജോലി വേണമെങ്കില്‍ പാര്‍ട്ടി ഓഫീസിലേക്കു വാ എന്നാണ് പറയുന്നത്. എനിക്കങ്ങനെ ജോലി വേണ്ട '' - കാളിയമ്മ നിരാശയിലാണ്.

പുറമെയുള്ളവര്‍ കരുതുംപോലെ വിദ്യാഭ്യാസം ആദിവാസികള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. സര്‍ക്കാര്‍ കൊടുക്കുന്ന സ്റ്റൈപ്പന്‍ഡ് വല്ലകാലത്തുമാണ് കിട്ടുക. പല ഇനങ്ങളിലായി സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പണം കെട്ടേണ്ടിവരും. കടം കിട്ടിയാല്‍ ഒടുക്കും. ഇല്ലെങ്കില്‍ ക്രമേണ പഠിത്തം നിര്‍ത്തും. യൂണിഫോം കിട്ടാത്തതിന്റെ പേരില്‍ കൊച്ചുകുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാതെ വരുന്നു. കോളേജ് തലത്തില്‍ കൊഴിഞ്ഞുപോക്ക് കൂടുതലാണ്. വീടുവിട്ടു പഠിക്കുന്ന കുട്ടികള്‍ ട്രൈബല്‍ ഹോസ്റ്റലുകളില്‍ പോലും സുരക്ഷിതരല്ലെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. അട്ടപ്പാടി ഹോസ്റ്റലുകളില്‍ ചേരുന്ന പെണ്‍കുട്ടികളെ വിചിത്രമായ ഭീതിരോഗം പിടിപെടുന്നുണ്ടെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ് വള്ളി പറഞ്ഞു. വള്ളിയുടെ ചേച്ചിയുടെ മകളടക്കം പല പെണ്‍കുട്ടികളും ഹോസ്റ്റല്‍വാസം മതിയാക്കി.

'' രാത്രി ഹോസ്റ്റലില്‍ ശല്യങ്ങളുണ്ടെന്നാണ് അവര്‍ പറയുന്നത്. ആരോ വന്നു പേടിപ്പിക്കുന്നു. ശബ്ദങ്ങള്‍ കേള്‍ക്കുന്നു. ഇക്കൊല്ലം രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ മരിച്ചു. മസ്തിഷ്‌കജ്വരമാണെന്നാണ് അവര്‍ പറഞ്ഞത്'' -വള്ളി പറഞ്ഞു. ഗര്‍ഭിണിയായ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി പഠിത്തം നിര്‍ത്തി വീട്ടിലിരിപ്പാണെന്നും ഊരുകാര്‍ വെളിപ്പെടുത്തി.

രാത്രി ഹോസ്റ്റലിന്റെ മതില്‍ ചാടി വരുന്ന പട്ടികളെയും പൂച്ചകളെയും കണ്ട് ഒടിയനാണെന്നു കരുതി കുട്ടികള്‍ പേടിക്കുന്നതാണെന്നാണ് ഐ.ടി.ഡി.പി. ഓഫീസര്‍ പറയുന്നത്.
പെണ്‍കുട്ടികളില്‍ മൂത്രാശയസംബന്ധമായ രോഗങ്ങള്‍ ഏറുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. സ്‌കൂളിലും ഊരുകളിലും വെള്ളക്ഷാമമുണ്ട്. ഊരുകളില്‍ കക്കൂസുകള്‍ ഇല്ലെന്നു തന്നെ പറയാം. ആര്‍ത്തവകാലത്തു പോലും ശുചിത്വം പാലിക്കാനുള്ള ചുറ്റുപാടോ സൗകര്യങ്ങളോ ഇവര്‍ക്കില്ല. അണുബാധ മൂര്‍ച്ഛിച്ച് ഗുരുതരമായ അവസ്ഥ വരാറുണ്ട്. ഇത് വന്ധ്യതയ്ക്കും കാരണമാവും. ഇപ്പോള്‍ത്തന്നെ യുവദമ്പതികളില്‍ 40 ശതമാനം വന്ധ്യതയുള്ളവരെന്നാണ് സര്‍വേ ഫലങ്ങള്‍.
ദുരിതക്കാഴ്ചകള്‍ക്കിടയില്‍ ആശ്വാസം പകരുന്നതായിരുന്നു കുലുക്കൂരിലെ സമൂഹജീവിതം. 80 വയസ്സു കഴിഞ്ഞ മുത്തശ്ശിമാരടക്കം ഉത്സാഹികളായി നിരന്നിരിക്കുന്ന സാക്ഷരതാക്ലാസ് (112 ഊരുകളില്‍ അഹാഡ്‌സ് സാക്ഷരതാ ക്ലാസ് നടത്തുന്നുണ്ട്്) ഊരിലെ ന്യൂ ആക്ഷന്‍ ക്ലബ് പുരോഗമനചിന്തകളുമായി ഊരുവാസികളെ ബോധവത്കരിക്കുന്ന യജ്ഞത്തിലാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ കൃഷ്‌നകുമാറും ജയറാമും രംഗസ്വാമിയും നേതൃത്വം നല്‍കുന്ന ക്ലബ് 'നൊന്തുവെന്ത മനസ്സ്' എന്ന പേരില്‍ ഉണ്ടാക്കിയ കുട്ടികളുടെ നാടകം അട്ടപ്പാടിയില്‍ സൂപ്പര്‍ഹിറ്റാണ്. '' ഞങ്ങള്‍ അട്ടപ്പാടിയെ മാറ്റിമറിക്കും. ചൂഷണത്തില്‍ നിന്നും അവഗണനയില്‍ നിന്നും ആദിവാസിസമൂഹത്തെ കരകയറ്റാന്‍ ചെറുപ്പക്കാര്‍ കൂട്ടായി ശ്രമിക്കും'' -കൃഷ്‌നകുമാറിന്റെ വാക്കുകളില്‍ ദൃഢനിശ്ചയം.
Comment by sadhique kollengode on September 22, 2011 at 2:03pm
ഇത് കരയാന്‍ മറന്ന വിധവകളുടെ ഊര്

വീട്ടിയൂര് അറിയപ്പെടുന്നത് വിധവകളുടെ പേരിലാണ്. അമ്പതോളം വീടുകളിലായി 30 വയസ്സില്‍ താഴെയുള്ള 19 വിധവകളുണ്ടിവിടെ. കഴിഞ്ഞ നാല്പതു മാസത്തിനിടെ 29 ആണുങ്ങളാണ് കുടിച്ചുമരിച്ചതെന്ന് 'അഹാഡ്‌സി' (അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) ന്റെ സാക്ഷരതാ പരിശീലകയായ ജാനകി പറഞ്ഞു.
''ഭര്‍ത്താവുള്ളവരും വിധവക്കോലങ്ങള്‍തന്നെ. എന്നെപ്പോലെ''-വീട്ടിയൂരുകാരിതന്നെയായ ജാനകി പറയുന്നു.
ജാനകിയുടെ ഭര്‍ത്താവ് സദാ ചാരായത്തിലാണ്. ഊരിലെ മറ്റാണുങ്ങളെപ്പോലെ വാറ്റുതന്നെ പണി. 1600 രൂപ മാസവരുമാനമുണ്ട്. നയാപൈസ വീട്ടില്‍ കൊടുക്കില്ല. തോന്നുമ്പോള്‍ വന്നുപോകും. കൂലിപ്പണിയെടുത്താണ് മകനും അമ്മയും അമ്മായിയമ്മയുമുള്ള കുടുംബത്തെ ജാനകി പോറ്റുന്നത്. അമ്മായിയമ്മ മുറ്റത്തെ ചാളയില്‍ പ്ലാസ്റ്റിക്ഷീറ്റില്‍ തളര്‍ന്നുമയങ്ങുന്നു. 80 വയസ്സ് കഴിഞ്ഞു. ഭര്‍ത്താവ് ചാരായം മോന്തിവന്ന് ഈ തള്ളയെ തല്ലുന്നതാണ് ജാനകിക്ക് സഹിക്കാന്‍ വയ്യാത്തത്. വീട്ടില്‍ നിര്‍ത്താന്‍പറ്റാത്തതിനാല്‍ മകനെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്.
ഊരുകളില്‍ ആണുങ്ങളുടെ പിടിപ്പുകേടറിഞ്ഞ് വെളിയില്‍നിന്നുള്ള വാറ്റുകാര്‍ വീടുകളില്‍ കയറി അക്രമം അഴിച്ചുവിടുന്നു. കഴിഞ്ഞയാഴ്ച നട്ടപ്പാതിരയ്ക്ക് ഒരുസംഘം തമിഴന്മാര്‍ ജാനകിയുടെ കുടിയില്‍ക്കയറി ബഹളമുണ്ടാക്കി. തായ്കുല സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നു പറഞ്ഞായിരുന്നു ബഹളം. ''നീ സമരംചെയേ്താ. അതിന്റെ നൂറിരട്ടി ഞങ്ങള് വാറ്റും; തല്ലും, കൊല്ലും'' എന്നൊക്കെ അലറി ജാനകിയുടെ കഴുത്തിനുപിടിച്ചപ്പോള്‍ ഊരിലെ ആണുങ്ങള്‍ കുടിച്ചു ബോധംകെട്ടുകിടന്നു. പെണ്ണുങ്ങള്‍ പേടിച്ചു പുറത്തിറങ്ങിയില്ല. ജാനകി ഒറ്റയ്ക്കാണ് അവരെ ചെറുത്ത് ആട്ടിപ്പായിച്ചത്. ഇങ്ങനെ എത്രകാലം എന്ന് ആത്മഗതം.
അച്ഛനായാലും ഭര്‍ത്താവായാലും വഴിപോക്കനായാലും മദ്യപിച്ചുവന്നാല്‍ മരത്തിലും വൈദ്യുതിപോസ്റ്റിലും ശ്മശാനത്തിലും പുലരുംവരെ കെട്ടിയിട്ടു ശിക്ഷിച്ചവരാണ് വീറുള്ള ഇവിടത്തെ പെണ്ണുങ്ങള്‍. എന്നാല്‍, ഇവരുടെ ഭര്‍ത്താക്കന്മാരെത്തന്നെ പാട്ടിലാക്കിയാണ് വാറ്റുകാര്‍ തിരിച്ചടിക്കുന്നത്. വാറ്റുകാര്‍ കൊടുക്കുന്ന ചാരായം മൂക്കറ്റം മോന്തി വീട്ടിലെ പെണ്ണുങ്ങളെ കണ്ണില്‍ച്ചോരയില്ലാതെ മര്‍ദിക്കുകയാണ് ആണുങ്ങള്‍ എന്ന് നഞ്ചി പറഞ്ഞു. അടിയും ചവിട്ടുമേറ്റ് അവര്‍ക്ക് മടുത്തിരിക്കുന്നു. 'തായ്കുലസംഘ'ത്തില്‍ ചേര്‍ന്ന് വാറ്റുകാരെ എതിര്‍ക്കുന്നതിനാണ് പീഡനം. ''അവര് കുടിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. ഞങ്ങള്‍ക്ക് വയ്യ. ഞങ്ങള്‍ ചത്താല്‍ മക്കളെ ആരുണ്ട് നോക്കാന്‍?
അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നത് തായ്കുലം തലൈവിമാര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഊരിലെ സ്ത്രീകള്‍ക്കിപ്പോള്‍ മക്കളെക്കുറിച്ചേ വേവലാതിയുള്ളൂ. അവരും മുതിര്‍ന്ന ആണുങ്ങളെ കണ്ടല്ലേ വളരുന്നത്. മക്കള്‍ക്ക് അച്ഛന്മാരോട് വെറുപ്പാണെന്ന് സ്ത്രീകള്‍ പറഞ്ഞു. മുഖത്തുനോക്കി മിണ്ടാറേയില്ല. അത്രയ്ക്ക് അവരെയും ദ്രോഹിക്കുന്നുണ്ട്. 14 വയസ്സുള്ള ആണ്‍കുട്ടികളും മദ്യത്തിലേക്ക് തിരിയുന്നു. ചാരായവില്പനക്കാരാവുന്നു. പേടികാരണം കുട്ടികളെയൊക്കെ തങ്ങള്‍ ചെറുപ്രായത്തിലേ ദൂരസ്ഥലങ്ങളിലേക്ക് പറഞ്ഞുവിടുകയാണെന്ന് വേദനയോടെ നഞ്ചി പറഞ്ഞു.
തായ്കുല സംഘങ്ങള്‍ക്ക് ശക്തിയും ധൈര്യവും കൊടുക്കുന്ന 'അഹാഡ്‌സ്' ഉദ്യോഗസ്ഥ പി.ഇ.ഉഷയെ സ്ഥലംമാറ്റുന്നുവെന്ന വാര്‍ത്തയും സ്ത്രീകളുടെ മനോവീര്യം കെടുത്തുന്നു. ''ഉഷ മേഡം പോയാല് പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുണ്ട്? ചാരായക്കാര് അവരെയും ഓട്ടിച്ചുവിടുമോ. ഇപ്പോ രാഷ്ട്രീയക്കാര്‌ടെ ഒതവി ചോദിക്കാതെ പോലീസ്‌സ്റ്റേഷനിലും സര്‍ക്കാറാപ്പീസിലും പോകാനെങ്കിലും ആദിവാസിക്ക് പറ്റും''-നഞ്ചി പറയുന്നു. ആണുങ്ങളുടെ മനസ്സില്‍ സംശയം കുത്തിവെച്ചും വാറ്റുകാര്‍ കുടുംബച്ഛിദ്രം ഉണ്ടാക്കുന്നു.
സ്ത്രീകളുടെ പരാതികളും സന്ദേഹങ്ങളും കേട്ട് നിര്‍വികാരമായ മുഖത്തോടെ ഒരു സ്ത്രീ 'അഹാഡ്‌സ്' നിര്‍മിച്ചുകൊടുക്കുന്ന വീടിന് വെള്ളം നനച്ചുകൊടുക്കുന്നു. അവരുടെ വീട്ടില്‍ അച്ഛനും ഭര്‍ത്താവുമടക്കം നാല് ആണുങ്ങളാണ് ചാരായം കുടിച്ചുമരിച്ചത്. എന്നിട്ടും ഊരുകളില്‍ ഒരു സ്ത്രീയും കരഞ്ഞുകണ്ടില്ല.
Comment by sadhique kollengode on September 22, 2011 at 2:03pm
സംസ്ഥാനത്തെ ആദ്യ സംയോജിത ആദിവാസി ബ്ലോക്കാണ് അട്ടപ്പാടി. 1995ല്‍ പ്രത്യേക ഉത്തരവിലൂടെ ജില്ലാ കളക്ടര്‍ ഇവിടെ മദ്യനിരോധനം നടപ്പാക്കി. എന്നാലിന്ന് ആദിവാസി ഊരുകളില്‍ വാറ്റുചാരായം ഒഴുകുകയാണ്. അമിത മദ്യപാനത്താല്‍ ആണുങ്ങളും പെണ്ണുങ്ങളും മരിച്ചുവീഴുന്നു. ഈ നില തുടര്‍ന്നാല്‍ ഇനി അധികകാലം അട്ടപ്പാടിയില്‍ ആദിവാസികളുണ്ടാവില്ല എന്ന ആശങ്കയും ഉയരുന്നു. ആദിവാസി ഊരുകളിലെ സങ്കടക്കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം. അകം പുകയുന്ന അട്ടപ്പാടി ഊരുകള്‍.

ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുന്ന മകനെ കാണാനെന്നും പറഞ്ഞാണ് ലക്ഷ്മി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നെ കക്കുപ്പടി ഊരുകാര്‍ കണ്ടത് മുട്ടിനുതാഴെമാത്രം വെള്ളമുള്ള തോട്ടില്‍ അവള്‍ മരിച്ചുകിടക്കുന്നതാണ്. കൈകാലുകള്‍ മടങ്ങി കമിഴ്ന്നു കിടന്ന മൃതദേഹത്തിന്റെ മുഖത്ത് ഉരഞ്ഞുപൊട്ടിയ പാടുകളുണ്ടായിരുന്നു. ലക്ഷ്മിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പറഞ്ഞത്. പോലീസിനെ സംബന്ധിച്ചിടത്തോളം ദുരൂഹമരണങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ മറ്റൊരു പേര് കൂടി. പക്ഷേ, കക്കുപ്പടിക്കാര്‍ തറപ്പിച്ചു പറയുന്നു; ലക്ഷ്മിയെ കൊന്ന് തോട്ടില്‍ തള്ളിയതാണെന്ന്.

മൂന്നുകൊല്ലം മുമ്പ് ഭര്‍ത്താവ് മരിച്ച ലക്ഷ്മിക്ക് അന്യസമുദായത്തില്‍പ്പെട്ട വിവാഹിതനായ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് ഇഞ്ചികൃഷി നടത്തിയിരുന്നു.

ഈ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ഊരുകാരുടെ സംശയം. പത്തും ഏഴും വയസ്സുള്ള മക്കളെ വിട്ട് ലക്ഷ്മി ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ പറയുന്നു. ചാരായം കുടിച്ച് തോട്ടില്‍ വീണതാണെന്നാണ് പോലീസിന്റെ ഭാഷ്യം. പാര്‍ട്ടിക്കാരുടെ സമ്മര്‍ദത്തില്‍ പോലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ലക്ഷ്മിയുടെ ചെറിയമ്മ പുഷ്പ കുറ്റപ്പെടുത്തി.

''നാങ്കള്‍ ആദിവാസികള് മലവെള്ളം നീന്തിക്കടക്കണവരാണ്. മുട്ടറ്റം വെള്ളത്തില് മുങ്ങിച്ചാകണവരല്ല. ലക്ഷ്മി കുടിക്കാരിയാണെന്ന് ഊരിലാരും പറയില്ല. അവളിനെ ബലത്തിന് കുടിപ്പിച്ച് കൊന്നതായിരിക്കും. അവളുടെ മൂക്കിലും മൂഞ്ചീലും മുറിഞ്ഞിട്ടുണ്ടായിരുന്നു.'' -പുഷ്പ ഒച്ചയിടുമ്പോള്‍ ലക്ഷ്മിയുടെ ചേച്ചി മല്ലികയും അവരുടെ ഭര്‍ത്താവ് രങ്കനും മൂക്കറ്റം കൂടിച്ച് ഒപ്പം നിന്നു.

മറ്റ് ആദിവാസി മരണങ്ങള്‍ പോലെ ഇതും തേഞ്ഞുമാഞ്ഞുപോകുമെന്ന് അവര്‍ക്കറിയാം. ''നാങ്കള്‍ക്ക് ആളും പണവുമില്ല. ആദിവാസീന്റെ സങ്കടം അറിയണ മന്ത്രിയില്ല. പരാതി കൊടുത്താല് നാങ്കളെ ജയിലിലിടും.''

ഊരില്‍ പെണ്ണുങ്ങളുടെ നെഞ്ചെരിയുകയാണ്. മലയിലും കാട്ടിലും പണിക്ക് പോണവരാണ്. നാളെ അവര്‍ക്കും ഇത് സംഭവിച്ചുകൂടായ്കയില്ല.

വാറ്റുസംഘങ്ങള്‍ തീയിട്ടുകൊന്ന വെള്ളിങ്കിരി, കൂട്ടബലാത്സംഗം ചെയ്തുകൊന്ന മരുതി, റാണി. ഇപ്പോള്‍ ലക്ഷ്മിയും... ഊരുകള്‍ പേടിയിലാണ്.

മദ്യമാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളുടെ ശാപം. സമ്പൂര്‍ണ മദ്യനിരോധനമേഖലയായി അറിയപ്പെടുന്ന അട്ടപ്പാടി കള്ളവാറ്റുകാരുടെ പിടിയിലാണ്.

മദ്യം കൊടുത്ത് പാട്ടിലാക്കുന്ന ആദിവാസി ആണുങ്ങള്‍ എല്ലാ കേസുകളിലും കരുക്കളാകും. കൊലപാതകമായാലും കഞ്ചാവുകടത്തായാലും മാനഭംഗമായാലും പ്രതികളില്‍ ഒന്നെങ്കിലും ആദിവാസിയായിരിക്കും. ജയിലിലടയ്ക്കപ്പെട്ടാല്‍ ഇവരെ ജാമ്യത്തിലെടുക്കാന്‍ ആരുമുണ്ടാവില്ല.

പാലക്കാട് സബ്ജയിലില്‍ എല്ലാ കാലത്തും മുപ്പത്തിയഞ്ചോളം ആദിവാസികളുണ്ടാവും. ജാമ്യം കിട്ടാതെ മൂന്നുവര്‍ഷം വരെ ജയിലില്‍ കിടന്നവരുണ്ട്.

മദ്യവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും കൂടുന്നുണ്ട്. 2003-05 കാലഘട്ടത്തില്‍ അഗളി പോലീസ് സ്റ്റേഷനില്‍ മാത്രം പത്തു കൊലപാതകങ്ങളും 30 അസ്വാഭാവിക മരണങ്ങളും 85 ആത്മഹത്യകളുമുണ്ടായി.

2005-06 കാലത്ത് 72 ആത്മഹത്യകള്‍ നടന്നതായി അഗളി, ഷോളയൂര്‍ സ്റ്റേഷനുകളിലെ രേഖകള്‍ പറയുന്നു. ആത്മഹത്യാനിരക്കില്‍ കേരളത്തിന്റെ മൊത്തം അവസ്ഥയെ വെല്ലുന്നതാണ് അട്ടപ്പാടിയിലെ സ്ഥിതി. ഇവിടെ ഊരുകള്‍ ചാരായത്തില്‍ മുങ്ങി ഒടുങ്ങുകയാണ്.
Comment by sadhique kollengode on September 22, 2011 at 1:57pm
இந்தியத் தொழில்துறை உற்பத்தி மிகமிகக் குறைவாக இருக்கிறது. 2011 ஜூலை மாதம் நடத்திய கணக்கெடுப்பின்போது இது வெறும் 3.3% ஆக இருந்தது. கடந்த 21 மாதங்களில் இந்த அளவுக்கு உற்பத்தி குறைந்தது இல்லை.
 தொழில்துறை உற்பத்தி குறைந்ததற்குப் பல காரணங்கள் உண்டு. ஆனால், அவற்றையெல்லாம் தொழில்துறையால் மட்டுமே சரிசெய்துவிட முடியாது; இந்திய அரசும் ரிசர்வ் வங்கியும் இணைந்து எடுத்துவரும் நடவடிக்கையால் உற்பத்திக் குறைவை வேண்டுமானால் ஓரளவுக்குத் தடுத்து நிறுத்தலாம், அவ்வளவே.
 பணவீக்க விகிதத்தைக் கட்டுப்படுத்தக் குறுகிய காலத்தில் எடுக்க முடிந்த ஒரே நடவடிக்கை பணப்புழக்கத்தைக் கட்டுப்படுத்துவதுதான் என்று கூறி, வங்கிகள் தரும் கடன்கள் மீதான வட்டியைக் கால் சதவீதமாக ஒவ்வொரு காலாண்டுக்கும் ரிசர்வ் வங்கி உயர்த்திக்கொண்டு வருகிறது. இப்படி 12 முறை வட்டி வீதம் உயர்த்தப்பட்டிருக்கிறது.
 இதனால் கார், பைக் போன்ற மோட்டார் வாகனங்களைக் கடனில் வாங்குவோரும், வீடு, அடுக்ககம் ஆகியவற்றை வாங்குவோரும், நுகர்வோர் கடன் வாங்கி மின்னணு சாதனம் உள்ளிட்ட வீட்டு உபயோகப் பொருள்கள் வாங்குவோரும், சிறு செலவுகளுக்காக ரொக்கக் கடன் வாங்குவோரும் கடன் வாங்குவதை நிறுத்திவிட்டனர் அல்லது குறைத்துக்கொண்டிருக்கின்றனர்.
 இதனால் பொருள்களுக்கான தேவை குறைந்துவிட்டது. கார், பைக் விற்பனையும் வீடு, வீட்டடி மனை, அடுக்ககம் வாங்க முன் வருவோர் எண்ணிக்கையும் குறைந்துவிட்டன.
 சர்வதேசச் சந்தையில் தங்கம், வெள்ளி ஆகியவற்றின் விலை அதிகரித்து வருவதால் மிகப்பெரிய பணக்காரர்களும் வாங்கியே தீர வேண்டிய அவசியம் உள்ளவர்களும் மட்டுமே தங்கம், வெள்ளி நகைகளை வாங்குகின்றனர். அதனால் இப்போது வங்கிகளிடம் டெபாசிட் செய்யப்படும் தொகை அதிகமாகிவிட்டது. கடன் வாங்குவோர் குறைந்துவிட்டனர். ரொக்கக் கையிருப்பு விகிதத்தை உயர்த்தியதும், வட்டியை உயர்த்தியதும் இப்போது வங்கிகளுக்கு வினையாகி வருகின்றன.
 அமெரிக்காவில் தொழில்துறை மீட்சி பெறவில்லை. அங்கு வங்கி, இன்சூரன்ஸ் துறைகளுக்கு நேர்ந்த நஷ்டம் இன்னும் ஈடுகட்டப்படவில்லை. வேலையில்லாத் திண்டாட்டம் குறையவில்லை. அமெரிக்கப் பொருளாதாரமே மந்தநிலையால் துவண்டு கிடக்கிறது. டாலருக்கு சர்வதேசச் சந்தையில் மதிப்புக் குறைந்து வருகிறது. பங்குகள் குறைந்த லாபத்துடன்தான் கைமாறுகின்றன.
 ஐரோப்பாவிலும் நிலைமையில் மாற்றம் இல்லை. ஓரளவுக்குப் பொருளாதாரச் சக்கரம் சுழலும் நாடுகள் சீனாவும் இந்தியாவும்தான். இந்தியாவிலும் சேவைத்துறைதான் ஓரளவுக்குப் பொருளாதாரத்தை வாழவைத்துக் கொண்டிருக்கிறது.
 இந்திய ரசாயனம், ஜவுளி, ஆடைகள் தயாரிப்புத் தொழில்களில் வளர்ச்சிக்குப் பதிலாக வீழ்ச்சிதான் காணப்படுகிறது. மூலாதாரமான தொழில்துறைகளில் 15.2% அளவுக்கு வீழ்ச்சி காணப்படுகிறது. முதலீட்டாளர்கள் இந்தத் துறை மீது நம்பிக்கை இழந்து வருவதையே இது காட்டுகிறது. ஆலைகளும் சுரங்கத் தொழில்துறையும்கூட வெவ்வேறு காரணங்களால் வீழ்ச்சிப் பாதையிலேயே செல்கின்றன.
 அரசின் கடன் கொள்கை, நிதிக்கொள்கை, தாராள இறக்குமதிக் கொள்கை, வெளிநாட்டுப் பொருள்கள் மீது வரிவிதிக்கத் தயங்கும் போக்கு, எரிபொருள்கள் விலை தொடர்ந்து அதிகரித்துக் கொண்டே வரும் விபரீதம் ஆகியவற்றால் இந்தத் துறைகள் லாபகரமாக இயங்க முடியாமல் உற்பத்தியைத் தாங்களாகவே குறைத்துக் கொண்டு வருகின்றன.
 தகவல் தொழில்நுட்பத்துறையும் சேவைத்துறைகளும்கூட தொடர்ந்து இப்படியே செயல்பட்டுக் கொண்டிருக்க முடியாது. வேளாண்மையும் அடிப்படை உற்பத்தி சார்ந்த கனரகத் தொழில்துறையும் இயந்திரங்களை உற்பத்தி செய்யும் மூலப்பொருள் உற்பத்தி நிறுவனங்களும்தான் நமது பொருளாதாரத்தின் வலுவான அடித்தளங்கள். அவை வலுவிழப்பதை அரசு வேடிக்கை பார்க்கக்கூடாது.
 ஜவுளி, ரசாயனம், மோட்டார் வாகனம், மருந்து - மாத்திரை தயாரிப்பு ஆகிய தொழில்துறைகள் ஏராளமானவர்களுக்கு வேலை வாய்ப்பைத் தரும் தொழில்களாகும். இவற்றை வலுவிழக்க வைத்து, அன்னிய இறக்குமதியை ஊக்குவிப்பது நமக்கு நாமே குழி பறித்துக் கொள்வதைப் போன்றது.
 அன்னிய முதலீட்டுக்காக அலையாமல் உள்நாட்டுச் சேமிப்பையும் முதலீட்டையும் ஊக்குவிக்க அரசு நடவடிக்கை எடுக்க வேண்டும். தற்சார்பு பொருளாதாரக் கொள்கைகளைக் காற்றில் பறக்கவிடுவது நல்லதல்ல.
 இந்தியக் கனிமத்துறையில் அன்னிய நேரடி முதலீட்டை ஊக்குவிக்கக் கூடாது. இது நம் நாட்டுப் பாதுகாப்புக்கே பெருத்த ஆபத்தாக முடியும். கனிம வளங்களை நம்மால் அதிகம் அகழ்ந்தெடுக்க முடியவில்லை என்பதைக் காரணமாகக்கூறி பன்னாட்டு நிறுவனங்களை அனுமதித்தால் நம் செல்வம் அனைத்துமே கொள்ளை போய்விடும்.
 வங்கிக் கடன்கள் மீதான வட்டிவீதத்தை உயர்த்தாதீர்கள், வளர்ச்சியைத் தடுக்காதீர்கள் என்று இந்தியத் தொழில், வர்த்தகத் துறை சம்மேளனத் தலைமை இயக்குநர் சந்திரஜித் பானர்ஜி தக்க சமயத்தில் அரசுக்கு எச்சரிக்கை விடுத்திருக்கிறார்.
 2010 டிசம்பர் முதலே பணவீக்க விகிதம் 9 சதவீதத்துக்கும் அதிகமாகவே இருக்கிறது. பணவீக்கத்தைக் கட்டுப்படுத்த வங்கிக் கடன்களுக்கான வட்டியை உயர்த்துவது நீண்டகால அடிப்படையிலும் பாதிப்பை ஏற்படுத்தும். உற்பத்தியைப் பெருக்கும் நடவடிக்கைகளும் வேலைவாய்ப்பை அதிகரிக்கும் வாய்ப்புகளும் ஒருசேர நாசமாகிவிடும் என்று அசோ-சேம் அமைப்பின் தலைமைச் செயலர் டி.எஸ். ராவத் எச்சரித்துள்ளார்.
 வங்கிக் கடன் வட்டிவீதத்தை உயர்த்தியது போதும் நிறுத்துங்கள், இனியும் இப்படி உயர்த்தினால் தொழில்துறையும் ஒட்டுமொத்தப் பொருளாதாரமும் முடங்கிவிடும் என்று பஞ்சாப், ஹரியாணா, தில்லி தொழில் - வர்த்தக சபையும் அரசுக்கு அறிவுரை கூறியுள்ளது.
 இவர்களது கோரிக்கையில் நியாயம் இருக்கிறது. கண்ணை விற்றுச் சித்திரம் வாங்கிய கதையாக முடிந்துவிடுமோ நமது அரசின் நிதிநிலை மேலாண்மை என்கிற அச்சம் மேலோங்குகிறது. வெளியிலிருந்து கூறும் ஆக்கப்பூர்வமான ஆலோசனைகள் அரசின் காதில் விழுகிறதா என்பதுதான் சந்தேகமாக இருக்கிறது.
 

Members (2)

 
 
 

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service