ടാലന്റീന്‍: ആനന്ദ് വിഷ്ണുവിനും ജോയല്‍ ഉമ്മനും ഒന്നാം സ്ഥാനം
കോഴിക്കോട്: എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ‘ടാലന്റീന്‍ ഇന്റര്‍നാഷ്‌നല്‍ ടാലന്റ് എക്‌സാം’ മെഗാഫൈനലില്‍ സീനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് സാവിയോ എച്ച്.എസ്.എസ് ദേവഗിരിയിലെ ജോയല്‍ ഉമ്മന്‍ മുഴകൊടി, ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് ഭാരതീയ വിദ്യാഭവനിലെ ആനന്ദ് വിഷ്ണു എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സീനിയര്‍ വിഭാഗത്തില്‍ എസ്. അബീത് (രാജഗിരി ഹൈസ്‌കൂള്‍ കളമശ്ശേരി) എം.അരവിന്ദ് (ഭാരതീയ വിദ്യാഭവന്‍ ചേവായുര്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ബേസില്‍ തങ്കച്ചന്‍ (സെന്റ് ജോസഫ്…
Added by Sarany Media on April 6, 2012 at 10:30pm — No Comments
സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടപ്പാക്കുന്ന ജനകീയ കുടിവെള്ള പദ്ധതി രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപനം ഏപ്രില്‍ ഏഴിന് മങ്കടയില്‍ നടക്കും. വൈകീട്ട് 4.30ന് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത 50 പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കും.…
Added by Sarany Media on April 5, 2012 at 3:38pm — 1 Comment
എസ്.ഐ.ഒ ടാലന്റീന്‍ മെഗാ ഫൈനല്‍ നാളെ
കോഴിക്കോട്: എസ്.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ടാലന്റീന്‍ ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനല്‍ നാളെ കോഴിക്കോട് ഗ്രാന്റ് ഹോട്ടലില്‍ നടക്കും. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ ഇരുപത്തിയാറ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപയാണ് ക്യാഷ് അവാര്‍ഡ്. സമ്മാനദാന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ്, മാധ്യമം എഡിറ്റര്‍ ഒ. അ്ബ്ദുറഹ്്മാന്‍, കമാല്‍ വരദൂര്‍, പി. മുജീബ് റഹ്്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Added by Sarany Media on April 4, 2012 at 2:56pm — No Comments
മലയാളി വിദ്യാര്‍ഥി റാഗിങ്ങില്‍ കൊല്ലപ്പെട്ട സംഭവം: നിവേദനം സമര്‍പ്പിച്ചു
കോഴിക്കോട്: ശാ-ഷിബ് എഞ്ചിനീയറിംഗ് കോളേജില്‍ റാഗിങിന് ഇരയായ മലയാളി വിദ്യാര്‍ഥി അജ്മല്‍ ഹാരിസ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കേരള കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡക്ക് നിവേദനം സമര്‍പ്പിച്ചു. മൂന്ന് മാസക്കാലമായി ക്രൂരമായ പീഢനത്തിന് വിധേയമായിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കോളേജ് അധികാരികള്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മലയാളി വിദ്യാര്‍ഥികള്‍ നിരന്തരമായി റാഗിങിന്…
ContinueAdded by Sarany Media on April 4, 2012 at 2:53pm — No Comments
സോളിഡാരിറ്റി ദേശീയപാത സംരക്ഷണ യാത്ര ഏപ്രില്‍ 12 ന്
തൃശൂര്‍: കേരളത്തിലെ റോഡുകള്‍ ബി.ഒ.ടി കുത്തകകല്‍ക്ക് തീറെഴുതി കൊടുത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം തടയുന്ന സര്‍ക്കാരിന് താക്കീതായി സോളിഡാരിറ്റി ദേശീയപാത സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നു. പാലിയേക്കര സമര പന്തലില്‍ നിന്ന് ഏപ്രില്‍ 12 വ്യാഴം രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകീട്ട് 5 മണിക്ക് കൊല്ലംങ്കോട് വെച്ച് സമാപിക്കും. സമാപനസമ്മേളനത്തില്‍ പ്രമുഖ രാഷ്ടീയ സാമൂഹിക…
Added by Sarany Media on April 4, 2012 at 2:44pm — No Comments
‘108’ ആംബുലന്‍സ്: ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ സോളിഡാരിറ്റി ഉപരോധിച്ചു
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
മഞ്ചേരി: യുവജന സംഘടനകളുടെ എതിര്‍പ്പുകള്‍ക്കിടെ രഹസ്യമായി കടത്തിക്കൊണ്ടുപോയ ആധുനിക ആംബുലന്‍സ് ജില്ലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മഞ്ചേരി ജനറല്‍…
Added by Sarany Media on April 4, 2012 at 2:42pm — No Comments
ബി.ഒ.ടി വ്യവസ്ഥകള്‍ മാറ്റുന്നതിനു വേണ്ടി കേരളം പാര്‍ലമെന്റില്‍ സമര്‍ദ്ദം ചെലുത്തണം- സോളിഡാരിറ്റി
കോഴിക്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ബി.ഒ.ടി വ്യവസ്ഥയില്‍ മാറ്റം വേണമെങ്കില്‍ നിയമഭേദഗതിക്കുവേണ്ടി കേരളം പാര്‍ലമെന്റില്‍ സമര്‍ദ്ദം ചെലുത്തണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി സി.പി ജോഷിയുടെ പ്രസ്ഥാവനയുടെ വെളിച്ചത്തില്‍ കേരള സര്‍ക്കാറും എം.പിമാരും രംഗത്തുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ് പ്രസ്‌താവനയില്‍ പറഞ്ഞു. ഒന്നാം സര്‍വ്വ കക്ഷി യോഗത്തില്‍ എടുത്ത…
Added by Sarany Media on April 4, 2012 at 2:30pm — No Comments
സോളിഡാരിറ്റി പശ്ചിമകൊച്ചി പുനര്‍ നിര്‍മാണ പദ്ധതിക്ക് തുടക്കമായി
യുവശക്തിയെ രാജ്യത്തിന്റെ വികസനത്തിന് നിര്‍മാണാത്മകമായി തിരിച്ചുവിടണം -സിദ്ദീഖ് ഹസന്‍
കൊച്ചി: രാജ്യത്തിന്റെ വികസനത്തിന് നിര്‍മാണാത്മകമായി യുവശക്തിയെ തിരിച്ചുവിടാന്‍ കഴിയണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേഖ്യാ ഉപാധ്യക്ഷന്‍ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്‍ പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത് യുവാക്കളാണ്.…
Added by Sarany Media on April 2, 2012 at 8:00pm — 1 Comment
മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നു -സിദ്ദീഖ് ഹസന്‍
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നതായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ കെ.എ. സിദ്ദീഖ് ഹസന്‍. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ജയിലിനകത്തായതിനാല്‍ കേസ് വാദിക്കാന്‍ പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജയിലിന് പുറത്തെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹം മൂലം മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട് വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.…
ContinueAdded by Sarany Media on March 31, 2012 at 12:45am — 1 Comment
സോളിഡാരിറ്റി പശ്ചിമകൊച്ചി ജനകീയ പുനര്‍ നിര്‍മാണ പദ്ധതി പ്രഖ്യാപനം ഒന്നിന്
മട്ടാഞ്ചേരി: സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതി പ്രഖ്യാപന സമ്മേളനം ഏപ്രില്‍ ഒന്നിന് നടക്കും. പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പശ്ചിമകൊച്ചിയിലെ നിരാശരായ ഒരുപറ്റം ആളുകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ കൈത്താങ്ങ് ഒരുക്കുകയാണ് പദ്ധതിയിലൂടെയെന്ന് ഭാരവാഹികള്‍…
Added by Sarany Media on March 31, 2012 at 12:30am — 1 Comment
സോളിഡാരിറ്റി കുടിവെള്ള പദ്ധതി പൂര്‍ത്തീകരണവും രണ്ടാം ഘട്ടപ്രഖ്യാപനവും
മലപ്പുറം: സോളിഡാരിറ്റി നടപ്പാക്കുന്ന ജനകീയ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണവും രണ്ടാം ഘട്ടപ്രഖ്യാപനവും ഏപ്രില്‍ ഏഴിന് നടക്കും. മങ്കടയില്‍ വൈകുന്നേരം 4.30 ന് നടക്കുന്ന പരിപാടി മ ന്ത്രി എ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഉബൈദുല്ല എം.എല്‍.എ, എം.ഐ. അബ്ദുല്‍ അസീസ്, പി. മുജീബ് റഹ്്മാന്‍, പി.ഐ. നൗഷാദ്, ടി.…
Added by Sarany Media on March 29, 2012 at 5:30pm — No Comments
പെട്ടിപ്പാലം: സോളിഡാരിറ്റി ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി
തലശ്ശേരി: പെട്ടിപ്പാലം മാലിന്യനിക്ഷേപത്തിനെതിരേ സമരം ചെയ്തവര്‍ക്ക് നേരെ മര്‍ദ്ദനം നടത്തുകയും പ്രാകൃത രീതിയിലുള്ള അറസ്റ്റ് നടപടി കൈക്കൊള്ളുകയും ചെയ്ത തലശ്ശേരി ഡി.വൈ.എസ്.പി. എ.പി. ഷൗക്കത്തലിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി ഡി.വൈ. എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.…
ContinueAdded by Sarany Media on March 23, 2012 at 2:00am — No Comments
പെട്ടിപ്പാലം: സോളിഡാരിറ്റി പ്രതിഷേധിച്ചു
കോഴിക്കോട്: അതിജീവനത്തിനായി തലശ്ശേരി പെട്ടിപ്പാലത്ത് സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ അധികാരത്തിന്‍െറ തിണ്ണബലത്തില്‍ അടിച്ചമര്‍ത്താമെന്ന വ്യാമോഹം നടക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തെ…
ContinueAdded by Sarany Media on March 21, 2012 at 3:00pm — No Comments
യുവാക്കളേയും മലബാറിനേയും പ്രക്ഷോഭത്തിലേക്ക് നയിക്കുന്ന ബജറ്റ് -സോളിഡാരിറ്റി
കോഴിക്കോട്: ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റ് മലബാറിനേയും യുവാക്കളേയും പ്രക്ഷോഭത്തിലേക്ക് നയിക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് പ്രസ്താവിച്ചു. കേരളം പോലെ ജനസംഖ്യയില്‍ ചെറുപ്പക്കാര്‍ കൂടുതലുള്ളതും അവരില്‍ ഏറെയും തൊഴില്‍രഹിതരുമായ സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത്…
Added by Sarany Media on March 20, 2012 at 2:02am — 1 Comment
പൗരബോധവും പരജീവിസ്നേഹവും വളരണം -പി.ഐ. നൗഷാദ്
ന്യൂമാഹി: സമരങ്ങളിലേര്‍പ്പെടുന്നതിലൂടെ പൗരബോധവും സാമൂഹികബോധവും പരജീവി സ്നേഹവും വളര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൗഷാദ്. വേദനയനുഭവിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളുടെ മോചനത്തിനായി അണിചേരാനുള്ള മനസ്സ് വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരില്‍ പോലും ശതകോടീശ്വരന്മാരാണ് ഏറെയും. അതിനാല്‍ തന്നെ ഇവര്‍ ആസൂത്രണം ചെയ്യുന്ന വികസന പരിപാടികളും പദ്ധതികളുമെല്ലാം…
ContinueAdded by Sarany Media on March 19, 2012 at 12:47am — No Comments
നഴ്‌സുമാരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം
കൊച്ചി: ജനാധിപത്യ രീതിയില്‍ സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. മന്ത്രിമാരടക്കമുള്ളവരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ മാനേജ്‌മെന്റ് ലംഘിച്ചതിനാലാണ് നഴ്‌സുമാര്‍ വീണ്ടും സമര രംഗത്തിറങ്ങിയത്.…
Added by Sarany Media on March 19, 2012 at 12:35am — No Comments
മുഹമ്മദ് അഹമ്മദ് കാസിമി ഐക്യദാര്‍ഢ്യ ധര്‍ണ്ണ
തിരുവനന്തപുരം: ദല്‍ഹിയില്‍ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിനു മുന്നില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. മുന്‍ പി.എസ്.സി അംഗം കായിക്കര ബാബു ഉദ്ഘാടനം…
ContinueAdded by Sarany Media on March 19, 2012 at 12:00am — No Comments
എസ്.ഐ.ഒ വാഴ്സിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി, ഒരാള്‍ക്ക് പരിക്ക്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് എസ്.ഐ.ഒ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാന കവാടത്തിലൂടെ അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സമിതിയംഗം വി.എം. അഫ്താബിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ ഒന്ന്, രണ്ട്, നാല് ഡിഗ്രി ഫലം പ്രഖ്യാപിക്കുക, സര്‍വകലാശാലയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്…
Added by Sarany Media on March 10, 2012 at 5:10pm — 3 Comments
സോളിഡാരിറ്റി പൊതുയോഗത്തില്‍ വീണ്ടും ലീഗ് ആക്രമണം; 11 പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: പൊലീസിനെ സാക്ഷിയാക്കി മുസ്ലിംലീഗുകാര്‍ വീണ്ടും സോളിഡാരിറ്റി പൊതുയോഗത്തിനുനേരെ ആക്രമണമഴിച്ചുവിട്ടു. ലീഗുകാര്‍ നടത്തിയ കല്ലേറിലും മര്‍ദനത്തിലും പരിക്കേറ്റ ഒമ്പത് സോളിഡാരിറ്റി പ്രവര്‍ത്തകരെയും കാല്‍നടയാത്രക്കാരനെയും ഓട്ടോഡ്രൈവറെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ഓട്ടോറിക്ഷകളും അക്രമിസംഘം എറിഞ്ഞുതകര്‍ത്തു. സോളിഡാരിറ്റി പ്രവര്‍ത്തകരായ കണ്ണങ്കണ്ടി അബ്ദുസ്സത്താര്‍ (35), മുതുവണ്ണാച്ച റസാഖ് (30), തോടന്നൂര്‍ കുനിയില്‍ അജ്മല്‍ (40), ചെറിയകുമ്പളം…
ContinueAdded by Sarany Media on March 6, 2012 at 1:21pm — 26 Comments
സോളിഡാരിറ്റി യോഗം ലീഗുകാര്‍ കൈയേറി; നാലുപേര്‍ക്ക് പരിക്ക്
പേരാമ്പ്ര: സോളിഡാരിറ്റി പേരാമ്പ്ര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം മുസ്ലിം ലീഗുകാര്‍ കൈയേറി. കല്ലേറിലും മര്‍ദനത്തിലും നാല് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മാര്‍ക്കറ്റ് പരിസരത്തെ യോഗത്തില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ശാക്കിര്‍ വേളം സംസാരിക്കുമ്പോഴാണ് സംഭവം.
സംഘടിച്ചെത്തിയ ലീഗുകാര്‍ വേദിയിലേക്ക് കയറി മൈക്കും കസേരകളും എടുത്തെറിഞ്ഞു. സോളിഡാരിറ്റി സ്ഥാപിച്ച കൊടികളും തോരണങ്ങളും നശിപ്പിച്ചു. വളരെ വൈകിയാണ് പൊലീസ്…
ContinueAdded by Sarany Media on March 6, 2012 at 1:00am — 21 Comments
© 2012 Created by Solidarity Network.