തിരുവനന്തപുരം: ഇസ്ലാംമതത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദ് നബി ജീവിതവും സന്ദേശവും കാമ്പയിന്‍ ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്‍െറ മതമാണ്ഇസ്ലാം. പരസ്പര ബഹുമാനവും സ്നേഹവും പഠിപ്പിക്കുന്ന മതം. എന്നാല്‍ അടുത്തിടെയായി ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറുപേരില്‍ ഒന്നാമനായിരിക്കും മുഹമ്മദ് നബിയെന്ന് ഒരു അമേരിക്കന്‍ ചരിത്രകാരന്‍ അഭിപ്രായപ്പെട്ടത് ആ വ്യക്തിത്വത്തിന്‍െറ മഹത്വത്തെ സൂചിപ്പിക്കുന്നു. ഇസ്ലാം മതം എന്നതിലുപരി ഒരു ജീവിത ചര്യയാണ്. ഇസ്ലാം എന്ന പദത്തിന് ദൈവത്തിന് കീഴടങ്ങല്‍ എന്നാണ് അര്‍ഥം. ഇസ്ലാമിന്‍െറ പദാനുപദ തര്‍ജമ സമാധാനമെന്നുമാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന സമാധാനം ഉയര്‍ത്തിപ്പിടിക്കണം. അത് എല്ലാ വിഭാഗങ്ങളിലും എത്തിക്കണം. ഇസ്ലാമിനെ ലോക സമാധാനത്തിനുവേണ്ടിയുള്ളതാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
അനുയായികളുടെ യജമാനനാകാതെ ഒപ്പം നില്‍ക്കുന്ന വ്യക്തിയായിരുന്നു നബി. അനുയായികളെ സഹോദരന്മാരെപ്പോലെ സ്നേഹിച്ച് അവരിലൊരാളായി ലയിച്ചു ചേര്‍ന്നു. ആ ജീവിതവും വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
150 കോടി ജനങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുകയും അവരുടെ ജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദ് നബി തന്‍െറ സവിശേഷ ജീവിത മാതൃക കൊണ്ടും ശൈലികൊണ്ടും ലോക ഗുരുവായി മാറിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
മതത്തെയും വേദഗ്രന്ഥത്തെയും മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്ന കാലത്ത് ഇസ്ലാമിനെ അന്യമതസ്ഥര്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കാണെന്ന് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്ന പി.എ. അസീസ് കോളജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീമഹാദേവന്‍പിള്ള പറഞ്ഞു. ഭൂരിപക്ഷം അമുസ്ലിംകളും ഖുര്‍ആന്‍ വായിക്കാത്തതാണ് ആ മതത്തെ തെറ്റിദ്ധരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എച്ച്. നുസ്രത്ത്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജി.ഐ.ഒ പ്രതിനിധി എ. നജ്ദ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍,വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഹിജാസ് ഖിറാഅത്തും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എന്‍.എം. അന്‍സാരി സ്വാഗതവും കണ്‍വീനര്‍ എ.എസ്. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.
© 2012 Created by Solidarity Network.
You need to be a member of Solidarity Network to add comments!
Join Solidarity Network