തിരുകേശം; പിണറായിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹം -സോളിഡാരിറ്റി

കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ആത്മീയ വാണിഭത്തിനെതിരെ കേരളീയ പൊതുസമൂഹം രംഗത്ത് വരണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രവാചകന്റേതല്ലാത്ത ശാരീരികാവശിഷ്ടം പ്രവാചകന്റേതെന്ന് വരുത്തിത്തീര്‍ത്ത് കാന്തപുരം നടത്തുന്നത് സാമ്പത്തിക ചൂഷണമാണ്. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. അടിസ്ഥാനരഹിതമായി മതത്തില്‍ വിശ്വാസമില്ലാതിരിക്കെതന്നെ സി.പി.എമ്മിന് മതവിഷയത്തില്‍ ഇടപെടാന്‍ അവകാശമുണ്ട്.

മതം എന്ന് കാന്തപുരം പറയുന്ന ഈ വിഷയം പിണറായിക്ക് പൊതുവിഷയമായി അനുഭവപ്പെടാം. ഇതേ രീതിയില്‍ പൊതുവിഷയത്തില്‍ ഇടപെടാന്‍ മതങ്ങള്‍ക്കും അവകാശമുണ്ടെന്ന വസ്തുത പിണറായി വിജയനും സി.പി.എമ്മും അംഗീകരിക്കണം. യേശുവിന്റെ ചിത്രം പാര്‍ട്ടി സമ്മേളന പ്രദര്‍ശനത്തില്‍ വെക്കുകയും മുടി വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുകയും ചെയ്തതിലൂടെ, മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന സി.പി.എം സമ്മേളന പ്രമേയത്തെ പിണറായി ആരോഗ്യകരമായ രീതിയില്‍ റദ്ദുചെയ്തിരിക്കയാണ് -അദ്ദേഹം പറഞ്ഞു.

മതവിഷയത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടന്നെ കാന്തപുരത്തിന്റെ നിലപാട് ബാലിശമാണ്. മതം ആരുടെയും സ്വകാര്യ സ്വത്തല്ല. പ്രവാചകന്റേതെന്ന് കാന്തപുരം അവകാശപ്പെടുന്ന മുടി തിരുകേശം അല്ലെന്ന് സ്ഥാപിക്കപ്പെട്ടതാണ്. അത് ഖണ്ഡിക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞിട്ടില്ല. പ്രവാചകന്റെ പേരില്‍ ലോകത്ത് ഒരേയൊരു പള്ളിയേ നിലവിലുള്ളൂ. ഇത് ഖണ്ഡിക്കാനാണ് തിരുകേശ പള്ളി നിര്‍മാണത്തിലൂടെ കാന്തപുരം ശ്രമിക്കുന്നത്. പ്രതിഷ്ഠകളും പ്രതിബിംബങ്ങളും ഇല്ലാത്ത മതമാണ് ഇസ്ലാം. ശരീര അവശിഷ്ടങ്ങളല്ല, മറിച്ച് പ്രവാചകന്റെ ജീവിതവും ഉദ്ബോധനങ്ങളുമാണ് അദ്ദേഹത്തിന്റെ സന്ദേശം -ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തിരുകേശ വിവാദം - സോളിഡാരിറ്റി / പിണറായി

Views: 1127

Tags: SKA

Comment

You need to be a member of Solidarity Network to add comments!

Join Solidarity Network

Comment by mohammedrafi on February 24, 2012 at 8:40am

ആത്മീയ വാണിഭത്തിനെതിരെ കേരളീയ പൊതുസമൂഹം രംഗത്ത് വരണ0

Comment by Syed Mohamed on February 23, 2012 at 3:43pm

Well done Pinarayi Vijayan

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service